കൊച്ചി: സി.പി.ഐ.എം നേതാവ് എം വി ജയരാജനെതിരായ കോടതിയലക്ഷ്യകേസ് പരിഗണിക്കുന്നത് കോടതി ജനുവരി 10ലേക്ക് മാറ്റി. കോടതി ഉത്തരവിലെ അപ്രായോഗിഗതയെക്കുറിച്ചാണ് താന്‍ പ്രസംഗിച്ചതെന്നും കോടതിയിലക്ഷ്യത്തിനാധാരമായ പ്രസംഗം മുന്‍കൂട്ടി തയ്യാറാക്കിയതല്ല എന്നും ജയരാജന്‍ സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചു.

ശുംഭന്‍മാര്‍ എന്നത് വടക്കന്‍ കേരളത്തില്‍ വ്യാപകമായി ഉപയോഹഗിക്കുന്ന പ്രയോഗമാണ്. അതിന് തെറ്റായ അര്‍ത്ഥമില്ല. കോടതി ഉത്തരവിനെയാണ് താന്‍ വിമര്‍ശിച്ചത്. കോടതിയെ ബഹുമാനിക്കുന്ന ഒരു പൊതുപ്രവര്‍ത്തകനാണ് താനെന്നും ജയരാജന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

പൊതു നിരത്തിലെ പൊതുയോഗം നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവിനെതിരെ എം.വി ജയരാജന്‍ കണ്ണൂരില്‍ നടത്തിയ പ്രസംഗമാണ് കേസിനാധാരം. ഇതിനെതുടര്‍ന്ന് ജയരാജനെതിരെ സ്വമേധയാ കേസെടുക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു.

കണ്ണൂരില്‍ 2010 ജൂണ്‍ 26നു നടന്ന പൊതുസമ്മേളനത്തില്‍ ജഡജിമാരെ ശുംഭന്‍മാരെന്ന് വിളിച്ച് ജയരാജന്‍ നടത്തിയ പ്രസ്താവന കോടതിയുടെ അന്തസ് ഇടിച്ചുതാഴ്ത്തുന്നതാണെന്ന് കോടതി വിലയിരുത്തിയിരുന്നു.