കണ്ണൂര്‍: ഭരണഘട വിഭാവനം ചെയ്യുന്ന പൗരാവകാശങ്ങള്‍ക്കായുള്ള പോരാട്ടം തുടരുമെന്ന് സി പി ഐ എം നേതാവ് എം വി ജയരാജന്‍. ജഡ്ജിമാരെ അധിക്ഷേപിച്ച കേസുമായി ബന്ധപ്പെട്ട് തനിക്കെതിരേ കോടതിയലക്ഷ്യ നടപടി ആരംഭിച്ചതിനോട് പ്രതികരിക്കുകയായിരുന്നു ജയരാജന്‍.

വിധിയുടെ പകര്‍പ്പ് ഇതുവരെ തനിക്ക് ലഭിച്ചിട്ടില്ല. പകര്‍പ്പ് ലഭിച്ചശേഷം അഭിഭാഷകരുമായി സംസാരിച്ച് തുടര്‍നടപടിയെടുക്കുമെന്നും ജയരാജന്‍ വ്യക്തമാക്കി. അതിനിടെ എം വി ജയരാജനെതിരേ കോടതിയലക്ഷ്യ നടപടി ആരംഭിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. പോതുനിരത്തുകളിലെ യോഗം നിരോധിച്ച വിധിക്കെതിരേ പ്രസംഗിച്ചതാണ് കേസിനാധാരം.