cpim-20062009-rw

കണ്ണൂര്‍: കണ്ണൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം എം.വി. ജയരാജന്‍ മത്സരിച്ചേക്കും. ജില്ലാ സെക്രട്ടേറിയറ്റാണ് ജയരാജന്റെ പേര് സംസ്ഥാന കമ്മിറ്റിക്ക് നിര്‍ദേശിച്ചത്. സംസ്ഥാന കമ്മിറ്റി ഇന്ന് സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നു.

കണ്ണൂരിലെ എടക്കാട് മണ്ഡലത്തില്‍ നിന്ന് ജയരാജന്‍ രണ്ടു തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പാലക്കാട് സമ്മേളനത്തില്‍ വച്ചാണ് ജയരാജന്‍ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗമായത്.