Administrator
Administrator
ജയരാജനെതിരായ കേസ് 30ലേക്ക് മാറ്റി
Administrator
Monday 23rd May 2011 12:56pm

കൊച്ചി: സി.പി.ഐ.എം നേതാവ് എം.വി ജയരാജനെതിരായ കോടതിയലക്ഷ്യക്കേസില്‍ വിധിപറയുന്നത് 30ലേക്ക് മാറ്റി. കേസില്‍ ജയരാജനെതിരേ കുറ്റപത്രം സമര്‍പ്പിക്കണമോ എന്ന കാര്യത്തില്‍ അന്ന് കോടതി തീരുമാനമെടുക്കും.

പാതയോരത്ത് പൊതുയോഗം പാടില്ലെന്ന സുപ്രീംകോടതി വിധി ദൗര്‍ഭാഗ്യകരമാണെന്നും ഏതാനും ചില ശുംഭന്‍മാര്‍ പുറപ്പെടുവിക്കുന്ന വിധികള്‍ അംഗീകരിക്കാനാവില്ലെന്നുമായിരുന്നു ജയരാജന്‍ പറഞ്ഞത്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്താതെ തന്നെ പൊതുയോഗങ്ങള്‍ നടത്താന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Advertisement