കൊച്ചി: ന്യായാധിപന്‍മാരെ വ്യക്തിപരമായി അധിക്ഷേപിച്ച കേസില്‍ സി പി ഐ എം നേതാവ് എം വി ജയരാജനെതിരായ കോടതിയലക്ഷക്കേസിന്റെ പ്രാരംഭനടപടികള്‍ ആരംഭിക്കാന്‍ തീരുമാനം. ഹൈക്കോടതി ഫുള്‍ബെഞ്ചാണ് ജയരാജനെതിരേ കോടതിയലക്ഷ്യ നടപടികള്‍ തുടങ്ങാന്‍ നിര്‍ദ്ദേശം നല്‍കിയത്. കേസുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ചീഫ് ജസ്റ്റിസിന്റെ കീഴിലായിരിക്കും നടക്കുക.

പൊതുനിരത്തിലെ യോഗം നിരോധിച്ച വിധിക്കെതിരേ പ്രസംഗിച്ചതാണ് കേസിനാധാരം. കോടതികള്‍ സാധാരണക്കാരനൊപ്പമല്ലെന്നും ശുംഭന്‍മാരായ ചില ജഡ്ജിമാര്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകളെ ഭയക്കുന്നില്ലെന്നും ജയരാജന്‍ തുറന്നടിച്ചിരുന്നു. ജയരാജന്റെ പരാമര്‍ശം അലോസരപ്പെടുത്തുന്നതാണെന്ന് ഹൈക്കോടതി പിന്നീട് നിരീക്ഷിച്ചിരുന്നു.

Subscribe Us: