എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യ ബി.ജെ.പി നേതാക്കളുടെ സ്വകാര്യ സ്വത്തല്ല: എം.വി ജയരാജന്‍
എഡിറ്റര്‍
Saturday 25th February 2017 3:54pm

 

കൊച്ചി: മുഖ്യമന്ത്രിയുടേതല്ല ഏതൊരു പൗരന്റെയും സഞ്ചാര സ്വാതന്ത്രം തടയാന്‍ ഇന്ത്യ ബി.ജെ.പി നേതാക്കളുടെ സ്വകാര്യ സ്വത്തല്ലെന്ന് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയഗം എം.വി ജയരാജന്‍. ആളുകളെ കൊന്നിട്ടുണ്ടെന്ന് പ്രഖ്യാപിച്ച ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെതിരെ കേസെടുക്കണമെന്നും ജയരാജന്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.


Also read എനിക്കു ചിലതു പറയാനുണ്ട്; അത് വൈകുന്നേരത്തെ മതസൗഹാര്‍ദ്ദ റാലിയില്‍ പറയും: മംഗളുരുവില്‍ പിണറായി 


 

ബി.ജെ.പി ഭരണഘടനയനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് പിണറായിയെ മംഗളൂരുവില്‍ തടയുമെന്ന പ്രഖ്യാപനം. അവര്‍ ഇപ്പോഴും ജനാധിപത്യ യുഗത്തിലല്ല ശിലായുഗത്തിലാണ് ജീവിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു.


Dont miss ‘വാഹ് മോദി ജി വാഹ്’; സല്‍മാന്‍ ഖാന്റെ ഗാനരംഗത്തില്‍ മോദിയെത്തുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു; വീഡിയോ കാണാം


‘കേരളത്തിന്റെ മുഖ്യമന്ത്രിയെ മംഗലാപുരത്ത് മാത്രമല്ല മറ്റൊരു സംസ്ഥാനത്തും കാലു കുത്താനനുവദിക്കില്ലെന്നാണ് പ്രഖ്യാപനം. മധ്യപ്രദേശില്‍ ചെന്ന പിണറായി വിജയനെ സുരക്ഷാ പ്രശ്‌നം പറഞ്ഞ് അവിടുത്തെ ബി.ജെ.പി സര്‍ക്കാര്‍ തിരിച്ചയക്കുകയാണ് ചെയ്തത്. ദലിത്, ന്യൂനപക്ഷ വിഭാഗക്കാരെ മാത്രമല്ല, ജനാധിപത്യം പോലും ഇവര്‍ അംഗീകരിക്കുന്നില്ലെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്.’ ജയരാജന്‍ പറഞ്ഞു.

കേരളത്തില്‍ രണ്ട് ശതമാനം ബി.ജെ.പിക്കാര്‍ മാത്രം ഉണ്ടായിരുന്ന കാലത്ത് ആളുകളെ കൊല്ലുകയും തിരിച്ചടിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ പ്രസംഗിച്ചത്. അങ്ങിനെ കൊന്നതുകൊണ്ടാണ് ഇപ്പോള്‍ 16 ശതമാനം ബി.ജെ.പിക്കാര്‍ ഉള്ളതെന്നാണ് അദ്ദേഹം പറഞ്ഞു വന്നത്. രണ്ട് ശതമാനമുള്ളപ്പോള്‍ കൊല്ലാന്‍ മടി കാട്ടാത്തവര്‍ 16 ശതമാനമായ സാഹചര്യത്തില്‍ തീര്‍ച്ചയായും ഇനിയും കൊല്ലുമെന്ന് പ്രഖ്യാപിക്കുകയാണ് ചെയ്തത്. കൊലക്കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പര്യാപ്തമായ വെളിപ്പെടുത്തലാണ് കെ. സുരേന്ദ്രന്‍ നടത്തിയത് വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സുരേന്ദ്രനെതിരെ കേസെടുക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.

ഇന്നലെയായിരുന്നു മംഗലാപുരത്ത് ബി.ജെ.പി യോഗത്തില്‍ പങ്കെടുക്കവേ സുരേന്ദ്രന്റെ വിവാദ പരാമര്‍ശങ്ങള്‍. പിണറായിയുടെ പരിപാടി തടയുമെന്ന പ്രഖ്യാപനത്തിന്റെ ഭാഗമായി മംഗളൂരു കോര്‍പ്പറേഷന്‍ പരിധിയില്‍ സംഘപരിവാര്‍ സംഘടനകള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. സി.പി.ഐ.എമ്മിന് അത്ര വേരോട്ടമില്ലാത്ത മംഗലാപുരത്ത് മുഖ്യമന്ത്രിയുടെ പരിപാടി വിജയിപ്പിക്കാന്‍ സഹായിച്ചതിന് സുരേന്ദ്രനോടും ബി.ജെ.പിയോടും നന്ദിയുണ്ടെന്നും ജയരാജന്‍ പരിഹസിച്ചു. സംഘര്‍ഷാവസ്ഥ മുന്നില്‍ക്കണ്ട് കര്‍ണ്ണാടക പൊലീസ് കോര്‍പ്പറേഷന്‍ പരിധിയില്‍ നിരോധാനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രാവിലെ മംഗളൂരുവിലെത്തിയ പിണറായിയെ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ഉള്‍പ്പടെ വന്‍ ജനക്കൂട്ടമാണ് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരിക്കാന്‍ എത്തിയിരുന്നത്.

Advertisement