ഏറണാകുളം: രോഗബാധിതനായ ആളെ വി.എസ് സന്ദര്‍ശിച്ചതില്‍ തെറ്റില്ല, എന്നാല്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ ഫലമായി പുറത്താക്കിയ ആളെ വി.എസ് സന്ദര്‍ശിക്കേണ്ടതുണ്ടോ എന്ന് പരിശോധിക്കുമെന്ന് സി.പി.ഐ.എം ഏറണാകളും ജില്ലാ സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. വി.എസിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഏറണാകുളം ജില്ലാ കമ്മിറ്റിയില്‍ വിഭാഗീയതയുണ്ടെന്നും അത് എത്രയും പെട്ടെന്ന് പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.