എഡിറ്റര്‍
എഡിറ്റര്‍
മുസാഫര്‍നഗര്‍ കലാപം: രണ്ട് ബി.ജെ.പി എം.എല്‍.എമാരെ ഉള്‍പ്പെടുത്തി കുറ്റപത്രം
എഡിറ്റര്‍
Thursday 14th November 2013 6:12pm

muzafar

മുസാഫര്‍നഗര്‍: ##മുസാഫര്‍നഗര്‍ കലാപത്തില്‍ 2 ബി.ജെ.പി എം.എല്‍.എമാരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി) കുറ്റപത്രം സമര്‍പ്പിച്ചു.

സംഭവത്തിലെ ആദ്യ കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്.സുരേഷ് റാണ, ബര്‍തേന്തു സിങ് എന്നീ ബി.ജെ.പി എം.എല്‍.എമാരടക്കം 11 പേരാണ് കുറ്റപത്രത്തിലുള്ളത്.

ഐ.പി.എസ് സെക്ഷന്‍ 353, 188, 341 വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട ബി.ജെ.പി എം.എല്‍.എ സംഗീത് സോമിന് ജാമ്യം ലഭിച്ചിരുന്നു. കലാപം പടരുന്ന തരത്തില്‍ പ്രവര്‍ത്തിച്ചതിന്റെ പേരിലാണ് സംഗീതിനെ അറസ്റ്റ് ചെയ്തത്.

മുസാഫര്‍നഗര്‍ കലാപ സമയത്തുള്ളതാണെന്ന തരത്തില്‍ വ്യാജ വീഡിയോ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചു എന്നാണ് സംഗീത് സോമിനെതിരെയുള്ള കേസ്.

സെപ്റ്റംബര്‍ 21 ന് മീററ്റില്‍ വെച്ചാണ് സോമിനെ അറസ്റ്റ് ചെയതത്. കൂടാതെ പ്രകോപനപരമായി പ്രസംഗിച്ചതിനും സംഗീത് സോമിനെതിരെ കേസുണ്ട്.

Advertisement