എഡിറ്റര്‍
എഡിറ്റര്‍
മുസാഫര്‍നഗര്‍ കലാപം: ബി.ജെ.പി എം.എല്‍.എ ജാമ്യത്തില്‍ പുറത്തിറങ്ങി
എഡിറ്റര്‍
Tuesday 12th November 2013 9:00am

Sangeet-Som

യു.പി: ##മുസാഫര്‍നഗര്‍ കലാപത്തില്‍ അറസ്റ്റ് ചെയ്ത ബി.ജെ.പി എം.എല്‍.എ സംഗീത് സോമിന് ജാമ്യം ലഭിച്ചു. ഇന്നലെ വൈകുന്നേരം സംഗീത് സോം  മുസാഫര്‍നഗര്‍ ജില്ല ജയിലില്‍ നിന്നും പുറത്തിറങ്ങി.

നേരത്തേ കലാപവുമായി ബന്ധപ്പെട്ട രണ്ട്് കേസുകളില്‍ സംഗീതിന് ജാമ്യം ലഭിച്ചിരുന്നു. കലാപം പടരുന്ന തരത്തില്‍ പ്രവര്‍ത്തിച്ചതിന്റെ പേരിലാണ് സംഗീതിനെ അറസ്റ്റ് ചെയ്തത്.

മുസാഫര്‍നഗര്‍ കലാപ സമയത്തുള്ളതാണെന്ന തരത്തില്‍ വ്യാജ വീഡിയോ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചു എന്നാണ് സംഗീത് സോമിനെതിരെയുള്ള കേസ്.

സെപ്റ്റംബര്‍ 21 ന് മീററ്റില്‍ വെച്ചാണ് സോമിനെ അറസ്റ്റ് ചെയതത്. കൂടാതെ പ്രകോപനപരമായി പ്രസംഗിച്ചതിനും സംഗീത് സോമിനെതിരെ കേസുണ്ട്.

കേസില്‍ പെട്ട മറ്റൊരു ബി.ജെ.പി എം.എല്‍.എ സുരേഷ് റാണയുടെ ജാമ്യാപേക്ഷ നവംബര്‍ 13ന് മുസാഫര്‍നഗര്‍ സെഷന്‍സ് കോടതി പരിഗണിക്കും. വര്‍ഗീയ കലാപം പടരുന്ന രീതിയില്‍ പ്രവര്‍ത്തിച്ചെന്നാണ് സുരേഷ് റാണയ്‌ക്കെതിരെയുള്ള കേസ്.

Advertisement