എഡിറ്റര്‍
എഡിറ്റര്‍
മുസാഫര്‍നഗര്‍ കലാപബാധിതര്‍ തിരിച്ചു വരാന്‍ ഭയക്കുന്നു: അഖിലേഷ് യാദവ്
എഡിറ്റര്‍
Friday 8th November 2013 11:01am

akhilesh-yadav

ലഖ്‌നൗ: മുസാഫര്‍ നഗര്‍ കലാപബാധിതര്‍ തിരിച്ച് സ്വന്തം ഭവനങ്ങളില്‍ എത്താന്‍ ഭയക്കുന്നതായി യു.പി മുഖ്യമന്ത്രി ##അഖിലേഷ് യാദവ്.

തന്റെ ഭരണത്തിന്‍ കീഴിലാണ് കലാപം നടന്നത്. ജനങ്ങളെ സംരക്ഷിക്കേണ്ടത് സര്‍ക്കാറിന്റെ  ഉത്തരവാദിത്തമാണെന്നും അഖിലേഷ് യാദവ് പറഞ്ഞു.

കലാപത്തില്‍ ഏതാണ്ട് അറുപതോളം മുസ്‌ലീം കുടുംബങ്ങളാണ് ഭവനരഹിതരായത്. 45,000 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ടായിരുന്നു. അഖിലേഷ് യാദവിന്റെ  നേതൃത്വത്തില്‍ സമാജ്‌വാദി പാര്‍ട്ടി അധികാരത്തിലെത്തിയിട്ട് വെറും ഒന്നരവര്‍ഷത്തിനുള്ളില്‍ 50 ഓളം വര്‍ഗീയ സംഘര്‍ഷങ്ങളാണ് യു.പിയില്‍ നടന്നത്.

ഇത്തരം വിമര്‍ശനങ്ങളുയര്‍ത്തുന്ന രാഷ്ട്രീയ നേതാക്കള്‍ വസ്തുത മനസ്സിലാക്കാതെയാണ് പെരുമാറുന്നതെന്ന് അഖിലേഷ് യാദവ് പറഞ്ഞു.

മുസാഫര്‍നഗറിലെ ഇരകളെ ഐ.എസ്.ഐ സമീപിച്ചു എന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ അഖിലേഷ് യാദവ് തള്ളി. ഇത്തരം പരാമര്‍ശങ്ങള്‍ ജാഗ്രതയോടെ നടത്തണമെന്നും അഖിലേഷ് പറഞ്ഞു.

Advertisement