എഡിറ്റര്‍
എഡിറ്റര്‍
മുസാഫിര്‍നഗറിനെ തഴഞ്ഞു: വിദേശ പര്യടനവുമായി യു.പി മന്ത്രിമാര്‍ തിരക്കില്‍
എഡിറ്റര്‍
Wednesday 8th January 2014 2:33pm

muzafar-rehabitation

മുസാഫര്‍നഗര്‍: വര്‍ഗീയകലാപത്തിന്റെ അനന്തരഫലങ്ങളുമായി മുസാഫര്‍നഗരിലെ ജനങ്ങള്‍ കഷ്ടത അനുഭവിക്കുമ്പോഴും യു.പിയിലെ 8 മന്ത്രിമാരും 9 എം.എല്‍.എമാരും വിദേശപര്യടനത്തിലാണ്.

പഠനത്തിന്റെ ഭാഗമായിജ 5 വിദേശരാഷ്ട്രങ്ങളാണ് മന്ത്രിമാരും എം.എല്‍.എമാരും ചേര്‍ന്ന് നടത്താനിരിക്കുന്നത്. ഇന്നു രാവിലെ ഇസ്താംബുളില്‍ എത്തിയ ഇവര്‍ തുര്‍ക്കി, നെതര്‍ലാന്റ്, ബ്രിട്ടന്‍, ഗ്രീസ്, യു.എ.ഇ എന്നിവിടങ്ങളില്‍ പര്യടനം നടത്തും.

കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി അസോസിയേഷന്റെ ഭാഗമായുള്ള ഈ പര്യടനത്തിന് സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാര്‍ അനുവദിച്ച തുക ഒരു കോടിയാണ്.

കലാപം നടന്ന മുസാഫര്‍ നഗറിന്റെ ചുമതലയും നഗരകാര്യ മന്ത്രിയുമായ ആസാം ഖാന്‍ ആണ് പര്യടനം നയിക്കുന്നത്.

മുസാഫര്‍ നഗറില്‍ അഭയാര്‍ത്ഥിക്യാമ്പുകളില്‍ കഴിയുന്ന ആയിരക്കണക്കിനു അഭയാര്‍ത്ഥികള്‍ കൊടുംതണുപ്പിനെ പ്രതിരോധിക്കാന്‍ പാടുപെടുകയാണ്.

മതിയായ വസ്ത്രങ്ങളും മറ്റു സൗകര്യങ്ങളുമില്ലാതെ കഴിയുന്ന അഭയാര്‍ത്ഥികള്‍ക്ക് വീണ്ടും ഇരുട്ടടി നല്‍കിക്കൊണ്ട് സംസ്ഥാനസര്‍ക്കാര്‍ അവരോട് വീടുകളിലേക്ക് തന്നെ മടങ്ങാന്‍ നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ സംസ്ഥാനത്ത് ഇത്രയധികം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴും മന്ത്രിമാരും എം.എല്‍.എമാരും വിദേശ പര്യടനത്തിനു പോയത് പുതിയ വിവാദത്തിനു വഴി തെളിച്ചിരിക്കുകയാണ്.

Advertisement