എഡിറ്റര്‍
എഡിറ്റര്‍
മുസാഫര്‍ നഗറില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
എഡിറ്റര്‍
Saturday 2nd November 2013 3:41pm

muzafar-nagar

മുസാഫിര്‍ നഗര്‍: ഒക്ടോബര്‍ 30ന് വീണ്ടും കലാപമുണ്ടായതിനെ തുടര്‍ന്ന് മുസാഫര്‍ നഗറിലെ മുഹമ്മദ്പൂരില്‍ സുരക്ഷാ പട്രോളിങ് ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.

കലാപ ബാധിത മേഖലയുള്‍പ്പെടെ എല്ലായിടങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ടെന്ന് മുസാഫര്‍ നഗര്‍ എസ്.പി പറഞ്ഞു. ബുധാനയില്‍ ഒക്ടോബര്‍ 30നാണ് വീണ്ടും കലാപമുണ്ടായത്.

അന്ന് അഫ്‌റോസ്(20), മെഹര്‍ബാന്‍(21), അജ്മല്‍(22) എന്നിവരാണ് കൊല്ലപ്പെട്ടത്. എട്ട് ആളുകളെ അറസ്റ്റ് ചെയ്യുകയും 15 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

ബുധാന പോലീസ് സ്‌റ്റേഷന് സമീപമാണ് കലാപമുണ്ടായത്.കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങളുണ്ടായ ഗ്രാമങ്ങളില്‍ ഒന്നായിരുന്നു മുഹമ്മദ്പൂര്‍.

സെപ്റ്റബറില്‍ ഉണ്ടായ കലാപത്തില്‍ പ്രദേശത്തെ അറുപതോളം പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ കലാപം ഉണ്ടായിരിക്കുന്നത്. സെപ്‌ററംബറിലെ കലാപത്തിന് ശേഷം ക്യാമ്പുകളില്‍ കഴിഞ്ഞിരുന്നവരാണ് കൊല്ലപ്പെട്ട മൂന്ന് പേരുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

Advertisement