മൂവാറ്റുപുഴ: അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ മുഖ്യപ്രതി എം കെ നാസ0റിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കോടതി ഉത്തരവ്. മൂവാറ്റുപുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെയതാണ് ഉത്തരവ്. ആലുവ കുഞ്ഞുണ്ണിക്കര സ്വദേശിയാണ് നാസര്‍.

നാസറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ അനുമതി തേടി നേരത്തെ അന്വേഷണസംഘം കോടതിയെ സമീപിച്ചിരുന്നു. കോടതി ഉത്തരവിനെ തുടര്‍ന്ന് സ്വത്ത് കണ്ടുകെട്ടാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മൂവാറ്റുപുഴ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എറണാകുളം ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കി.

കേസില്‍ പ്രതിയായ കോതമംഗലം സ്വദേശി കെ കെ അലിയുടെ സ്വത്ത് കണ്ടുുകെട്ടുന്നതിന് പോലീസ് നടപടികള്‍ സ്വീകരിച്ചുവരികയാണ്.