ജെറുസലേം: അഞ്ചുദിവസം നീണ്ട പോരാട്ടത്തിനൊടുവില്‍ ഇസ്രായേലും ഹമാസും വെടിനിര്‍ത്തല്‍ കരാറിലെത്തി. നേരത്തെ വെടിനിര്‍ത്തലിന് ധാരണയായിരുന്നെങ്കിലും ഏറ്റുമുട്ടല്‍ തുടരുകയായിരുന്നു. അതേസമയം പരസ്പരധാരണയുടെ അടിസ്ഥാനത്തില്‍ ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതായി പലസ്തീന്‍ അധികൃതര്‍ അറിയിച്ചു.

ഹമാസ് ആക്രമണം നിര്‍ത്തിയാല്‍ ഗാസയില്‍ വ്യോമാക്രമണം അവസാനിപ്പിക്കാന്‍ സൈന്യത്തിനു നിര്‍ദ്ദേശം നല്‍കുമെന്ന് ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഹമാസ് തയ്യാറായത്. കഴിഞ്ഞ അഞ്ചുദിവസമായി നടന്ന ഏറ്റുമുട്ടലില്‍ മുപ്പതിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.