എഡിറ്റര്‍
എഡിറ്റര്‍
എഞ്ചി. സ്വഫ്‌വാന്‍ ആര്‍.എസ്.സി. ടെലിക്വിസ് വിജയി
എഡിറ്റര്‍
Tuesday 28th January 2014 11:06am

muthunabhi

റിയാദ് : ‘മുത്തുനബി വിളിക്കുന്നു’ എന്ന പ്രമേയത്തില്‍ ഐ.സി.ഫ് ഗള്‍ഫില്‍ നടത്തിവരുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി ആര്‍.എസ്.സി. സൗദി നാഷണല്‍ കമ്മിറ്റി സംഘടിപ്പിച്ച ടെലി ക്വിസില്‍ എഞ്ചിനീയര്‍ സ്വഫ്‌വാന്‍ അഹ്മദ് കണ്ണൂര്‍ (ദമാം) ജേതാവായി.

പ്രവാചകര്‍ മുഹമ്മദ് (സ) യുടെയും അനുചരരുടെയും ജീവിതവും സന്ദേശവും അടിസ്ഥാനമാക്കിയുള്ള മല്‍സരത്തില്‍ സൗദിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുന്നൂറോളം പേര്‍ പങ്കെടുത്തു.

വിജയിയെ രിസാല സ്റ്റഡി സര്‍ക്കിള്‍ സൗദി നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ മഹ്മൂദ് സഖാഫി മാവൂര്‍, കണ്‍വീനര്‍ അബ്ദുല്‍ റഹീം കോട്ടക്കല്‍ എന്നിവര്‍ അഭിനന്ദിച്ചു.

Advertisement