എഡിറ്റര്‍
എഡിറ്റര്‍
‘മുത്ത്‌നബി വിളിക്കുന്നു’ ഖത്തര്‍ ഐ.സി.എഫ് കാമ്പയിന്‍
എഡിറ്റര്‍
Friday 31st January 2014 8:17am

muthunabhi2

ദോഹ: മനുഷ്യര്‍ സ്വന്തത്തിലേക്ക് ചുരുങ്ങിപ്പോകുന്ന ഇക്കാലത്ത് അവനെ മാനവികതയുടെ വിശാലതയിലേക്ക് വളര്‍ത്തുന്നതാണ് പ്രവാചകന്‍ മുഹമ്മദ് നബിയുടെ സന്ദേശങ്ങളെന്ന്  വോയ്‌സ് ഓഫ് കേരളയുടെ  അഹ് ലന്‍ ദോഹ പ്രോഗ്രാം ഡയറകറ്റര്‍ യതീന്ദ്രന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു.

ഖത്തര്‍ എയര്‍പോര്‍ട്ട് സെന്‍ട്രല്‍ ഐ.സി.എഫ് അബൂഹമൂര്‍ ഐ.സി.സി ഹാളില്‍ സംഘടിപ്പിച്ച ‘മുത്ത്‌നബി വിളിക്കുന്നു’ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെട്ടിപ്പിടിക്കാനുള്ള വെപ്രാളത്തിനിടയില്‍ സഹജീവികളോടുള്ള ബാധ്യതയും മൂല്യങ്ങളും അവഗണിക്കപ്പെടുന്നു. പരിഷ്‌കാരത്തിന്റെ പേരില് സമൂഹം അന്ധകാരത്തിലേക്ക് തിരിഞ്ഞു നടക്കുന്നു.

സഹജീവികളെ തിരിച്ചറിയാനും പരസ്പരം അവകാശങ്ങള്‍ വകവെച്ചു നല്കാനുമുള്ള നബിയുടെ നിര്‍ദേശങ്ങള്‍ കാലുഷ്യത്തിന്റെ കാലത്ത് കൂടുതല്‍ പ്രസക്തമാവുകയാണ്.

ജവാദുദ്ധീന്‍ സഖാഫി അധ്യക്ഷത യില്‍ ജഅഫര്‍ മാസ്റ്റര്‍ വിഷയാവതരണം നടത്തി.അബ്ദുല്‍ കരീം ഹാജി മേമുണ്ട (മിഡ്ല്‍ ഈസ്റ്റ് ഐ.സി.എഫ്),നാരായണന്‍ കരിയാട്(ഇന്‍കാസ്),ശംസുദ്ധീന്‍ സഖാഫി(ആര്‍.എസ്.സി), സദഖത്തു ള്ള(കെ.എം.സി.സി) തുടങ്ങിയവര്‍ സംബന്ധിച്ചു.

സിയാദ് എം അലി സ്വാഗതവും മുഹ്‌സിന്‍ ചേലേമ്പ്ര നന്ദിയും പറഞ്ഞു. കാമ്പയിന്‍ ഭാഗമായി സനാഇയ്യ സെന്‍ട്രലില്‍ ടേബ്ള്‍ ടോക്ക്, കാവ്യസദസ്സ് എന്നിവയും ദോഹ സെന്‍ട്രലില്‍ തിരുനബി സ്‌നേഹസെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്.

പരിപാടിയില്‍ അഡ്വ.അബ്ദുസ്സമദ് പുലിക്കാട് മോഡറേറ്റര്‍ ആയിരുന്നു.

Advertisement