Categories

പോള്‍ വധക്കേസ്: പിതാവിന്റെ ഹരജിയില്‍ ഇന്ന് വിധി

കൊച്ചി: പോള്‍ ജോര്‍ജ് വധക്കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹരജിയില്‍ ഹൈക്കോടതി വിധി ഇന്ന്. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു പിതാവ് എം ജി ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് എസ് ആര്‍ ബന്നൂര്‍മഠ്, ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണു വാദം കേട്ടത്.

അതേസമയം പോള്‍ എം ജോര്‍ജ് എച്ച് ഐ വി ബാധിതനായിരുന്നുവെന്നു സൂചന നല്‍കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിക്കാന്‍ വൈകിയതില്‍ ദുരൂഹതയെന്ന് റിപ്പോര്‍ട്ട്. മുംബൈ ഗ്രാന്‍ഡ് മെഡിക്കല്‍ കോളജിലെ ഡെര്‍മറ്റോളജി വെനേറിയോളജി വിഭാഗം മുന്‍ ഓണററി പ്രൊഫസര്‍ ഡോ. ജെ കെ മനിയാര്‍ നല്‍കിയ പ്രിസ്‌ക്രിപ്ഷനിലാണ് പോളിന് എച്ച് ഐ വി ബാധയുള്ളതായി സൂചനയുള്ളത്. മുംബൈ ജസ്‌ലോക്ക് ഹോസ്പിറ്റല്‍, ഭാട്ടിയ ജനറല്‍ ഹോസ്പിറ്റല്‍, എച്ച് എന്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലെ ഓണററി കണ്‍സല്‍ട്ടന്റായ ഡോ. മനിയാര്‍ കഴിഞ്ഞവര്‍ഷം ജൂലൈ ഒന്നിനാണു പോളിനു കുറിപ്പ് നല്‍കിയതെന്നു കരുതുന്നു. മെട്രോപോളിസ് ലാബിലെ ഡോ.സാമ ഷെട്ടിയെ കാണാനായിരുന്നു പോളിന് ഡോക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നത്.

എന്നാല്‍ പോള്‍ കൊല്ലപ്പെട്ടപ്പോള്‍ ഒപ്പമുണ്ടായിരുന്ന ഓംപ്രകാശിന്റെ പക്കലുണ്ടായിരുന്ന ബാഗില്‍നിന്നാണ് ഈ പ്രിസ്‌ക്രിപ്ഷന്‍ പൊലീസിന് ലഭിത്ത്. പോളിന്റേതായിരുന്നു ബാഗ്. കാറില്‍ നിന്ന് ലഭിച്ച രേഖകളെക്കുറിച്ച് പോലീസ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയപ്പോഴൊന്നും പോലീസ് ഈ രേഖയെക്കുറിച്ച് പറഞ്ഞിരുന്നില്ല. പോലീസ് ഇത്രയും നാള്‍ രേഖ കൈവശം വെക്കുകയും ഇപ്പോള്‍ അനൗദ്യോഗികമായി വെളിപ്പെടുത്തുകയും ചെയ്തത് ദുരൂഹമാണെന്നാണ് ആരോപണം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.