കൊച്ചി: മുത്തൂറ്റ് പോള്‍ വധക്കേസില്‍ രണ്ട് പ്രതികള്‍ രഹസ്യമൊഴി നല്‍കി. ആറ്, എട്ട്, പ്രതികളായ കുര്യാക്കോസ്, നെബിന്‍ തോമസ് എന്നിവരാണ് മൊഴിനല്‍കിയത്. ഏറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുമ്പാകെയാണ് പ്രതികള്‍ മൊഴിനല്‍കിയത്.

ചങ്ങനാശ്ശേരിയിലെ ക്വട്ടേഷന്‍ സംഘത്തോടൊപ്പമുണ്ടായിരുന്നവരാണ് ഇവര്‍. സംഭവം നടന്ന സമയത്ത് ഇവര്‍ ക്വട്ടേഷന്‍ സംഘത്തിലുണ്ടായിരുന്നു.സി.ബി.എയുടെ നിഗമനങ്ങളെ സാധൂകരിക്കുന്ന തരത്തിലാണ് ഇവരുടെ മൊഴി എന്നാണ് സൂചന.

Subscribe Us:

പോള്‍ വധക്കേസുമായി ബന്ധപ്പെട്ട് ഏഴ് സാക്ഷികളെ മാപ്പൂസാക്ഷിയാക്കാന്‍ നേരത്തെ സി.ബി.ഐ തീരുമാനിച്ചിരുന്നു. ഇതില്‍ രണ്ടുപേരാണിപ്പോള്‍ രഹസ്യമൊഴി നല്‍കിയിരിക്കുന്നത്. ഇതോടെ രഹസ്യമൊഴി നല്‍കിയവരുടെ എണ്ണം അഞ്ചായി.