കൊച്ചി: മുത്തൂറ്റ് പോള്‍ എം ജോര്‍ജിനെ വധിക്കകേസില്‍ 7 പ്രതികളെ മാപ്പുസാക്ഷിയാക്കാന്‍ സി.ബി.ഐ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് സി.ബി.ഐ ഏറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കത്ത് നല്‍കി. ആറു മുതല്‍ പന്ത്രണ്ടുവരെയുള്ള പ്രതികളെയാണ് മാപ്പുസാക്ഷിയാക്കാനാണ് ആവശ്യം.

അനീഷ് കുമാര്‍, രമേഷ്,നിബിന്‍ തോമസ്, തോമസ് കുര്യാക്കോസ്, സുനില്‍, ബിനോയ് മാര്‍ക്കോസ്, ജയിന്‍ ജോസ് എന്നിവരെ മാപ്പുസാക്ഷിയാക്കാനാണ് സി.ബി.ഐ ആവശ്യപ്പെട്ടത്.

ഈ കേസില്‍ രണ്ടുമാസത്തെ സമയം ആവശ്യപ്പെട്ട് സി.ബി.ഐ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ഇതുപ്രകാരം രണ്ടുദിവസത്തെ സമയം കോടതി അനുവദിക്കുകയും ചെയ്തിരുന്നു.