ആലപ്പുഴ: പോള്‍ എം ജോര്‍ജ്ജ് വധക്കേസിലെ രണ്ടാംപ്രതി കാരി സതീഷിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. കേസിലെ പന്ത്രണ്ടാംപ്രതി ടോണിയെ വീട്ടില്‍ കയറി ആക്രമിച്ചതിനാണ് ഇത്തവണ അറസ്റ്റ്.

കേസിലെ പ്രതികളെ സ്വാധീനിക്കാന്‍ സതീഷ് ശ്രമച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളുടെ ജാമ്യം റദ്ദാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എസ് പി നന്ദകുമാരന്‍ നായര്‍ കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ വാദംകേട്ട ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ബി കമാല്‍ പാഷ ഇന്നു വിധിപറയാനിരിക്കെയാണ് കാരി സതീഷ് അറസ്റ്റിലായിരിക്കുന്നത്.

ടോണിയുടെ ഭാര്യ ബിന്ദു നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞമാസം ആറിനാണ് സംഭവം നടന്നത്. റിമാന്‍ഡില്‍ കഴിയുമ്പോള്‍ കൊലപാതകത്തില്‍ നേരിട്ടുപങ്കില്ലാത്ത സഹപ്രതികളെ സതീഷ് ഭീഷണിപ്പെടുത്തിയിരുന്നു. അതിനിടെ കേസിലെ ചില പ്രതികളെ സി ബി ഐ മാപ്പുസാക്ഷിയാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.