കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണപ്പണയ വായ്പാ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ അറ്റാദായത്തില്‍ 125% വര്‍ധനവ് രേഖപ്പെടുത്തി. 190 കോടിരൂപയാണ് കമ്പനിയുടെ അറ്റദായം.

മുന്‍ വര്‍ഷം ഇതേ കാലയളവിലുണ്ടായ 85കോടി അറ്റാദായത്തിന്റെ ഇരട്ടിയിലധികമാണ് പുതിയ ആദായം. കമ്പനിയുടെ ആകെ വരുമാനം 920 കോടിയാണ്. മുന്‍വര്‍ഷം ഇത് 383കോടിയായിരുന്നു. 140% വളര്‍ച്ചയാണ് ഇത്തവണ നേടിയിരിക്കുന്നത്.

Subscribe Us:

പുതിയ മാനേജ്‌മെന്റിനു കീഴില്‍ കൈകാര്യം ചെയ്തുവരുന്ന ആസ്തി 2080കോടിയില്‍ നിന്നും 17,949 കോടിയായി. ഗോള്‍ ലോണില്‍ നിന്നുള്ള വരുമാനം 17,000കോടി കവിഞ്ഞതായും ചെയര്‍മാന്‍ എം.ജി. ജോര്‍ജ് മുത്തൂറ്റ്, മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജീവനക്കാരുടെ എണ്ണം 10,715ല്‍ നിന്ന് 19,125 ലേക്ക് ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 2997 ശാഖകളുള്ള കമ്പനിയില്‍ 120 ടണ്‍ സ്വര്‍ണമാണ് പണയംവെച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ 1763 ശാഖകളിലായ 76 ടണ്‍ എന്ന നിലയിലായിരുന്നു. പണയവായ്പാ അക്കൗണ്ടുകളുടെ എണ്ണം 32 ലക്ഷത്തില്‍ നിന്ന് 51 ലക്ഷത്തിലേക്കുയരുകയും ചെയ്തിട്ടുണ്ട്.