കൊച്ചി: സ്വകാര്യ പണമിടപാട് സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സിന്റെ ഐ.പി.ഒയ്ക്ക് (പ്രാഥമിക ഓഹരി വില്‍പ്പന) മികച്ച പ്രതികരണം. കമ്പനിയുടെ പ്രതീക്ഷച്ചിനേക്കാളും 25 ഇരട്ടി അപേക്ഷകരാണ് മുത്തൂറ്റ് ഓഹരി വാങ്ങാനായി തയ്യാറായിരിക്കുന്നത്.

ഓഹരി വിപണിയിലെ വന്‍ കമ്പനികളും മുത്തൂറ്റിന്റെ ഓഹരി വാങ്ങാനായി താല്‍പ്പര്യം കാണിക്കുന്നുണ്ട്. എസ്.ബി.ഐ, എച്ച്.ഡി,എഫ്.സി, ബിര്‍ല, റിലയന്‍സ്, ഐ.ഡി.എഫ്.സി എന്നിവയ്ക്കു പുറമേ ആഗോളകമ്പനികളായ സിറ്റി ഗ്രൂപ്പ്, ടെമാസെക്, എന്നിവയും മുത്തൂറ്റിന്റെ ഷെയറിനായി രംഗത്തെത്തിയിട്ടുണ്ട്.

Subscribe Us:

160 മുതല്‍ 175 വരെയാണ് പ്രാഥമിക ഓഹരികളുടെ വിലയായി നിശ്ചയിച്ചിട്ടുള്ളത്. ഏതാണ്ട് 51.5 മില്യണ്‍ ഷെയറുകള്‍ വിറ്റഴിക്കാനാണ് കമ്പനി തീരുമാനിച്ചിട്ടുള്ളത്. ഇതിലൂടെ 901 കോടിയോളം രൂപ നേടാമെന്നാണ് മുത്തൂറ്റ് കണക്കുകൂട്ടുന്നത്.