കൊച്ചി: മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡ് നടപ്പു സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം ത്രൈമാസ കാലയളവില്‍ 3.38 കോടി രൂപ ലാഭം നേടി. മുന്‍ കൊല്ലം ഇതേ കാലയളവിനേക്കാള്‍ 35% വര്‍ധന. ഇക്കാലത്ത്് കമ്പനിയുടെ മൊത്തം വരുമാനം 64.11 ശതമാനം വര്‍ധനയോടെ 14.75 കോടിയായി ഉയര്‍ന്നു. നേരത്തെ 8.99 കോടിയായിരുന്നു മൊത്തം വരുമാനം.

ആദ്യ അര്‍ധ വര്‍ഷ കാലയളവിലെ ലാഭം 5.74 കോടി രൂപയാണ്. മുന്‍ കൊല്ലം ഇത് 4.66 കോടിയായിരുന്നു. മൊത്തം വരുമാനം 16.24 കോടിയില്‍ നിന്ന് 26.98 കോടിയായി ഉയര്‍ന്നെന്നും മാനേജിങ് ഡയറക്ടര്‍ തോമസ് ജോര്‍ജ് മുത്തൂറ്റ് അറിയിച്ചു. വാഹന വായ്പാ രംഗത്ത് കൂടുതല്‍ സാന്നിദ്ധ്യമുറപ്പിക്കാനും ഈ മേഖലയിലെ മുന്‍ നിര സ്ഥാപനമെന്ന് ഖ്യാതി കൈവരിക്കാനും ഇക്കാലയളവില്‍ മുത്തൂറ്റ് ക്യാപിറ്റലിന് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

Subscribe Us: