കൊളംബോ: ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെന്ന റിക്കോര്‍ഡിനുടമയായ ശ്രീലങ്കന്‍ സ്പിന്നര്‍ മുത്തയ്യ മുരളീധരന്‍
ഈ വര്‍ഷം വിരമിക്കും. ഒക്‌ടോബറിലെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനു ശേഷം ടെസ്റ്റ് മത്സരങ്ങളോടു വിട പറയാനാണു തീരുമാനമെന്നു മുരളീധരന്‍ അറിയിച്ചു.

ഇപ്പോള്‍ 792 വിക്കറ്റുകളാണ് 37 കാരനായ മുരളിയുടെ അക്കൗണ്ടിലുള്ളത്. 2011 ലോകകപ്പിനു ശേഷം ഏകദിന രാജ്യാന്തര മത്സരങ്ങളില്‍ നിന്നു വിരമിക്കുമെന്ന് മുരളീധരന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Subscribe Us: