കൊളംബോ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബിഷന്‍ സിംഗ് ബേദിക്കെതിരേ ലങ്കന്‍ ബൗളിംഗ് ഇതിഹാസം മുത്തയ്യ മുരളീധരന്‍ രംഗത്ത്. ബേദി വിവാദ തല്‍പ്പരനും സാധാരണ ബൗളറുമാണെന്നാണ് മുരളി അഭിപ്രായപ്പെട്ടിരിക്കുന്നത്. ദീര്‍ഘകാലമായി തനിക്കെതിരേ ബേദി നടത്തുന്ന വിമര്‍ശനങ്ങള്‍ക്കാണ് മുരളി ശക്തമായ ഭാഷയില്‍ മറുപടി നല്‍കിയിരിക്കുന്നത്.

ലോകത്തെ മികച്ച ബൗളര്‍മാരുടെ പട്ടികയില്‍ ബേദിയെ ഉള്‍പ്പെടുത്താന്‍ കഴിയില്ല. നിലവില്‍ ബേദി കളിക്കുകയാണെങ്കില്‍ ബാറ്റ്‌സ്മാന്‍മാരുടെ തല്ലുകൊള്ളേണ്ടി വരും. മഹാന്‍മാരായ ബൗളര്‍മാരുമായി താരതമ്യപ്പെടുത്തേണ്ട ആളേയല്ല ബേദിയെന്നും മുരളി പറഞ്ഞു. ടെസ്റ്റ് മല്‍സരങ്ങളില്‍ നിന്നും 800 വിക്കറ്റുനേടി മുരളി ക്രിക്കറ്റിനോടു വിടപറഞ്ഞിരുന്നു.