എഡിറ്റര്‍
എഡിറ്റര്‍
രാജ്യത്തിന്റെ നന്മക്ക് വേണ്ടി മോഡിയെ പ്രധാനമന്ത്രിയാക്കണമെന്ന് ശിവ് രാജ് സിങ്ങ് ചൗഹാന്‍
എഡിറ്റര്‍
Thursday 9th January 2014 8:12am

sivaraj-singh-chouhan

ബോപ്പാല്‍: ബി.ജെ.പി നേതാക്കള്‍ പലപ്പോഴായി നരേന്ദ്ര മോഡിയെ പിന്താങ്ങിയതിനു പിന്നാലെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാനും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി.

രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടി നരേന്ദ്ര മോഡിയെ പ്രധാന മന്ത്രിയാക്കേണ്ടത് അനിവാര്യമാണെന്ന് ബോപ്പാലില്‍ നടന്ന രണ്ട് ദിവസത്തെ ബി.ജെ.പി എക്‌സിക്യൂട്ടിവ് മീറ്റിങ്ങില്‍ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ എട്ടു വര്‍ഷമായി മുഖ്യമന്തി എന്ന നിലയില്‍  യു.പി.എ സര്‍ക്കാരില്‍ നിന്നുണ്ടായ വിവേചനത്തില്‍ മദ്ധ്യ പ്രദേശിന്റെ വികസനത്തിനു ഫണ്ട് നിഷേധിക്കപ്പെട്ടിരുന്നു.

റോഡ് വികസനത്തിനുള്ള ഫണ്ട് 6000 കോടിയായി കുറച്ചു. യു.പി.ഐ അധിക്കാരത്തിലിരിക്കുന്നിടത്തോളം ബി.ജെ.പി അധികാരത്തിലുള്ള സംസ്ഥാനങ്ങള്‍ക്ക് നീതി ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ രക്ഷിക്കണമെന്നാഗ്രഹിക്കുന്നുവെങ്കില്‍ മോഡിയെ പ്രധാനമന്ത്രിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
29 എം.പി ലോക് സഭ സീറ്റും ബി.ജെ.പിയ്ക്കു തന്നെ ലഭിക്കുമെന്നും ചൗഹാന്‍ അവകാശപ്പെട്ടു. ജനുവരി 16 മുതല്‍ ബി.ജെ.പി ലോക്‌സഭ തിരഞ്ഞെടുപ്പ് പരിപാടികള്‍ ആരംഭിക്കും.

Advertisement