എഡിറ്റര്‍
എഡിറ്റര്‍
പ്രവാസി ഭാരതീയ ദിവസില്‍ ഗള്‍ഫ് സെഷന്‍ ഉള്‍പ്പെടുത്തണമെന്ന് നിവേദനം
എഡിറ്റര്‍
Monday 18th November 2013 3:33pm

pravasi

റിയാദ്: അടുത്ത വര്‍ഷം സംഘടിപ്പിക്കുന്ന പ്രവാസി ഭാരതീയ ദിവസില്‍ ഗള്‍ഫ് സെഷന്‍ കൂടി ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഫൊക്കാസ വിദേശകാര്യ മന്ത്രാലയത്തിന് നിവേദനം നല്‍കും.

നിതാഖാത് നടപ്പിലാക്കുന്ന പശ്ചാത്തലത്തില്‍ ഇത് വളരെ പ്രാധാന്യമുള്ളതാണെന്ന് യോഗം ചൂണ്ടിക്കാട്ടി. നിതാഖാത്തിന്റെ പശ്ചാത്തലത്തില്‍ മടങ്ങിയെത്തുന്നവരുടെ പുനരധിവാസവും മറ്റും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.

ദല്‍ഹി വിജ്ഞാന്‍ ഭവനില്‍ ജനുവരി 7,8,9 എന്നീ തീയതികളിലായാണ് പന്ത്രണ്ടാമത് പ്രവാസി ഭാരതീയ ദിവസ് സംഘടിപ്പിക്കുന്നത്.

2004-ല്‍ നടന്ന രണ്ടാമത് പി.ബി.ഡിയിലാണ് ആദ്യമായി ഗള്‍ഫ് സെഷന്‍ ആരംഭിച്ചത്. വര്‍ദ്ധിച്ചു വരുന്ന പ്രാധാന്യം കണക്കിലെടുത്തായിരുന്നു ഇത്. 2013 വരെ ഇത് തുടരുകയും ചെയ്തു.

ഈ മാസം 14-ന് റിയാദില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഫൊക്കാസ പ്രസിഡന്റ് ആര്‍. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മാള മൊഹിയുദ്ദീന്‍, ട്രഷറര്‍ റാഫി പാങ്ങോട്, എക്‌സിക്യൂട്ടിവ് അംഗങ്ങളായ കെ. പി ഹരികൃഷ്ണന്‍, അബ്ദുള്‍ സലാം അല്‍ഹന, ക്ലീറ്റസ്, നിജാസ്, നന്ദന്‍, സിദ്ധിക്ക് നിലമ്പുര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Advertisement