Administrator
Administrator
മൈസൂരില്‍ ടെമ്പോ മറിഞ്ഞ് 28 മരണം
Administrator
Tuesday 14th December 2010 8:28pm

മൈസൂര്‍: മൈസൂരിനടുത്ത് ടെമ്പോ വാന്‍ തടാകത്തിലേക്ക് മറിഞ്ഞ് 28 പേര്‍ മരിച്ചു. അഞ്ചു പേരെ രക്ഷപ്പെടുത്താനായി. 33 പേരായിരുന്നു വാനിലുണ്ടായിരുന്നത്. ദാലവൈകരെ തടാകത്തിലാണ് വാന്‍ മറിഞ്ഞത്.

മൈസൂരിലേക്ക് യാത്രാസംഘവുമായി വരികയായിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. മരിച്ചവരില്‍ കൂടുതലും സ്ത്രീകളാണ്. മൈസൂര്‍-നാജനാഗുഡു റോഡില്‍ മണ്ഡഗല്ലി ഗ്രാമത്തിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ മൈസൂര്‍ കെ.ആര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisement