എഡിറ്റര്‍
എഡിറ്റര്‍
എയ്ഡഡ് പദവി: മുസ്‌ലീം ലീഗ് പിറകോട്ടടിക്കുന്നു
എഡിറ്റര്‍
Sunday 3rd February 2013 8:00am

കോഴിക്കോട്:മലബാറിലെ 33 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കണെമന്ന കടുംപിടുത്തത്തില്‍ നിന്ന് മുസ്‌ലീംലീഗ് പിറകോട്ടടിക്കുന്നു.. എയ്ഡഡ് പദവി എന്നത്  മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് മുസ്‌ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

Ads By Google

മുസ്‌ലീം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിക്ക് ശേഷം വാര്‍ത്താസമ്മേളനത്തിലാണ് ലീഗ് നിലപാട് വ്യക്തമാക്കിയത്. അധ്യാപകരുടെ സേവന വേതന വ്യവസ്ഥകള്‍ പാലിച്ച് അവരെ സംരക്ഷിക്കണമെന്നാണ് ലീഗിന്റെ ആവശ്യമെന്നും മുഹമ്മദ് ബഷീര്‍ പറഞ്ഞു.

എയ്ഡഡ് പദവി നല്‍കുന്നതിനെ കുറിച്ച് മന്ത്രി സഭയില്‍ തന്നെ ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു. കൂടാതെ കെ.പി.സി.സി നേതൃത്വവും ഇതിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു. ധന മന്ത്രി കെ.എം മാണിയും, ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മതുമായിരുന്നു ലീഗിന്റെ ആവശ്യത്തെ കുറിച്ച് ശക്തമായി തുടക്കത്തില്‍ തന്നെ എതിര്‍ത്തത്.

എയ്ഡഡ് പദവിയെ കുറിച്ച് യു.ഡി.എഫ് തങ്ങളുടെ നിലപാടറിയിച്ചശേഷം വിളിച്ച് ചേര്‍ത്ത മുസ്‌ലീംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി ആയിരുന്നു ഇന്ന് കോഴിക്കോട്ട് നടന്നത്.

എയ്ഡഡ് പദവി നല്‍കണം എന്ന് ലീഗ് ആവശ്യപ്പെട്ട 33 സ്‌കൂളുകളില്‍ ഭൂരിഭാഗവും മലപ്പുറം ജില്ലയിലും മുസ് ലീഗ്  മാനേജ്‌മെന്റിന്റെ ഉടമസ്ഥതയിലുള്ളതുമാണെന്നും ആദ്യമേ വിമര്‍ശനമുയര്‍ന്നിരുന്നു.

വരുന്ന ലോകസഭ തിരെഞ്ഞടുപ്പ്, പരിസ്ഥിതി സൗഹൃദ്ധ  പരിപാടി എന്നിവയെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്‌തെന്ന് മുസ് ലീം ലീഗ് ജനല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. കൂടാതെ യു.ഡി.എഫില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന എന്‍.എസ്.എസ്, സൂര്യനെല്ലി കേസ് എന്നീ വിഷയങ്ങളെ പറ്റി ഇപ്പോള്‍  പ്രതികരിക്കുന്നില്ലെന്നും ലീഗ് നേതാക്കള്‍ പറഞ്ഞു.

Advertisement