Categories

മുസ്‌ലിമാണോ എന്നാല്‍ ജോലിയില്ല; ഗുജറാത്തില്‍ യുവാക്കള്‍ക്ക് മതത്തിന്റെ പേരില്‍ ജോലി നിഷേധിച്ചു

 

ന്യൂദല്‍ഹി: മതത്തിന്റെ പേര് പറഞ്ഞ് എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് ജോലി നിഷേധിച്ചു . ദല്‍ഹി സ്വദേശികളായ മോത്താസിര്‍ ഹസ്സനും അബു നുമാനുമാണ് ജോലി നിഷേധിച്ചത് ഇരുവരും ജാമിയ മില്ലിയ്യ ഇസ്‌ലമിയ സര്‍വ്വകലാശാലയില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടിയവരാണ്.

നാഷണല്‍ തെര്‍മോ പവര്‍ പ്ലാന്റ് കോര്‍പറേഷന് വേണ്ടി നിയമനം നടത്തുന്ന നോയിഡയിലുള്ള ജെ.ഡി.വി.എല്‍ എന്ന സ്ഥാപനമാണ് യുവാക്കളെ അഭിമുഖം പോലും നടത്താതെ പുറത്താക്കിയത്. ഗുജറാത്ത് ആസ്ഥാനമായുള്ള എം.ബി.എല്‍ താപ-ജല വൈദ്യുത കമ്പനിയ്ക്ക് വേണ്ടിയായിരുന്നു അപേക്ഷ ക്ഷണിച്ചിരുന്നത്.


Also Read ‘കേരളം ഒന്നടങ്കം ഒപ്പം നിന്നു, ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചിരുന്നില്ല’; ഹൈക്കോടതി വിധിയ്ക്കു പിന്നാലെ പിന്തുണച്ചവര്‍ക്കും ഒപ്പം നിന്നവര്‍ക്കും നന്ദി പറഞ്ഞ് പി.യു ചിത്ര


തുടര്‍ന്ന് ജൂലൈ 26ന് ഇരുവരും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി ഏജന്‍സിയിലെത്തി. എന്നാല്‍ മുസ്ലീം ആയതിനാല്‍ ജോലി നല്‍കാന്‍ കഴിയില്ലെന്നായിരുന്നു മറുപടി. റിക്രൂട്ട്മെന്റിന്റെ ചുമതലയുണ്ടായിരുന്ന സ്ത്രീ ഇക്കാര്യം നേരിട്ട് പറഞ്ഞെന്ന് അബു നുമാന്‍ പറയുന്നു

ഗുജറാത്തിലുള്ള കമ്പനിയുടെ താല്‍പര്യപ്രകാരമാണ് തീരുമാനമെന്ന് ഏജന്‍സിയുടെ വക്താവായ ശുഭ്ര പറയുന്നു വിവേചനത്തിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ആവശ്യമായ തെളിവുകള്‍ കൈവശമില്ലെന്നും യുവാക്കള്‍ പറഞ്ഞു.

Tagged with: | |