ന്യൂദല്‍ഹി: മുസ്‌ലിംങ്ങള്‍ക്ക് ഗോമൂത്രം കുടിക്കാമെന്ന് പതഞ്ജലി സ്ഥാപകനും യോഗഗുരുവുമായ ബാബാ രംദേവ്. ഇത് ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ടെന്നും ബാബാ രാംദേവ് പറഞ്ഞു.

‘ ഗോമൂത്രം ചികിത്സയ്ക്ക് ഉപയോഗിക്കാമെന്ന് ഖുര്‍ ആനില്‍ പറഞ്ഞിട്ടുണ്ട്. പതഞ്ജലി ഗ്രൂപ്പ് ഹിന്ദു സ്ഥാപനമാണെന്ന് ചിലര്‍ പറഞ്ഞു നടക്കുന്നുണ്ട്. ‘


Also Read: സച്ചിനടക്കം നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിച്ചു; മുംബൈ ദുരന്തം റെയല്‍വേ ചോദിച്ചുവാങ്ങിയത്


ഹിമാലയ ഗ്രൂപ്പിനും ഹാംദാര്‍ദ് കമ്പനിക്കും താന്‍ പിന്തുണ നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ടി.വിയില്‍ രജത് ശര്‍മ്മ അവതരിപ്പിക്കുന്ന ആപ് കി അദാലത്തിലാണ് രാംദേവിന്റെ പരാമര്‍ശം. ശനിയാഴ്ച രാത്രി സംപ്രേഷണം ചെയ്യാനിരിക്കുന്ന പരിപാടിയുടെ ചില പ്രസക്തഭാഗങ്ങളുടെ ദൃശ്യത്തിലാണ് ബാബയുടെ പരാമര്‍ശം.

പതഞ്ജലി ഗ്രൂപ്പ് അടുത്ത 100 വര്‍ഷം വരെ നിലനില്‍ക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ.ഐ.എം.എ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ കോര്‍പ്പറേറ്റ് മുതലാളിമാരും മള്‍ട്ടിനാഷണല്‍ കമ്പനിമാരും മാനേജ്‌മെന്റ് വിദഗ്ധരുമാണ് പങ്കെടുക്കുന്നത്.