എഡിറ്റര്‍
എഡിറ്റര്‍
മറ്റ് ജോലിയൊന്നും ഇല്ലാത്തതുകൊണ്ടാണ് മുസ്‌ലീങ്ങള്‍ കൂടുതല്‍ കുട്ടികളെ ഉണ്ടാക്കുന്നത് : മോദി എത്രയും പെട്ടന്ന് ഇവര്‍ക്ക് ജോലി കൊടുക്കണം: അസം ഖാന്‍
എഡിറ്റര്‍
Saturday 18th February 2017 10:20am

അലഹബാദ്: കടുത്ത മുസ്‌ലീം വിരുദ്ധ പ്രസ്താവനയുമായി യു.പി നഗരവികസന-പാര്‍ലെന്ററികാര്യ വകുപ്പ് മന്ത്രി അസം ഖാന്‍. മുസ്‌ലീങ്ങള്‍ മറ്റുപണിയൊന്നും ഇല്ലാത്തതുകൊണ്ടാണ് കുട്ടികളെ ഇത്രയധികം ഉണ്ടാക്കുന്നതെന്നായിരുന്നു അസം ഖാന്റെ പ്രസ്താവന.

അലഹാബാദിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയായിരുന്നു അസം ഖാന്‍. രാജ്യത്ത് തൊഴിലില്ലാതെ കഴിയുന്ന വലിയൊരു വിഭാഗം മുസ് ലീങ്ങളുണ്ട്. അതുകൊണ്ട് തന്നെയാണ് അവര്‍ കൂടുതല്‍ കുട്ടികളെ ഉത്പ്പാദിപ്പിക്കുന്നത്.

മോദി സര്‍ക്കാര്‍ മുസ്‌ലീങ്ങള്‍ക്ക് തൊഴില്‍ കൊടുക്കണം. അങ്ങനെയാണെങ്കില്‍ കുട്ടികളെ ഉത്പാദിപ്പിക്കുന്നത് ഇവര്‍ അവസാനിപ്പിക്കുമെന്നും അസം ഖാന്‍ പറയുന്നു.


Dont Miss നടി ഭാവനയ്ക്ക് നേരെ ആക്രമണം; കാറില്‍ തട്ടിക്കൊണ്ട് പോയി ഉപദ്രവിച്ചതായി പരാതി 


അതേസമയം കഴിഞ്ഞ രണ്ട് വര്‍ഷമായി മോദി സര്‍ക്കാര്‍എന്താണ് ചെയ്തതെന്ന് അസം ഖാന് കൃത്യമായി അറിയാമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി വിജയ് ബഹദൂര്‍ പറഞ്ഞു.

എന്തുകൊണ്ടാണ് ഇത്രയും കാലമായി മുസ്‌ലീങ്ങള്‍ക്ക് തൊഴില്‍ ലഭിക്കാതെ പോയതെന്ന് അസം ഖാന്‍ തങ്ങളുടെ സഖ്യകക്ഷിയായ കോണ്‍ഗ്രസിനോട് ചോദിക്കുന്നതായിരിക്കും കൂടുതല്‍ ഉചിതമെന്നും ഇദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി അസം ഖാന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ബാദ്ഷായെപ്പോലെ പെരുമാറുന്ന മോദി ജനങ്ങളെ വെറും പട്ടികളായാണ് കാണുന്നതെന്നായിരുന്നു അസം ഖാന്റെ പ്രസ്താവന.

ജനങ്ങളെ പട്ടികളായി മോദി ഉപമിക്കുന്നു. ലോകം മുഴുവന്‍ അത് കേട്ട് നിശബ്ദരായി നിന്നാലും ആ പരാമര്‍ശത്തിന് ഞങ്ങള്‍ക്ക് വിശദീകരണം ലഭിച്ചേ തീരൂവെന്നും അസം ഖാന്‍ പറയുന്നു.

Advertisement