എഡിറ്റര്‍
എഡിറ്റര്‍
മുസ്‌ലിംങ്ങളെ സ്ഥാനാര്‍ത്ഥികളാക്കാത്തത് ബി.ജെ.പിക്ക് വോട്ടുചെയ്യാത്തതിനാല്‍: വിനയ് കത്യാര്‍
എഡിറ്റര്‍
Tuesday 28th February 2017 11:50am

ലക്‌നൗ    :  ബി.ജെ.പിക്ക് മുസ്‌ലിംങ്ങള്‍ വോട്ടുചെയ്യാത്തത് കൊണ്ടാണ് അവരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാത്തതെന്ന് ബി.ജെ.പി രാജ്യസഭാംഗം വിനയ് കത്യാര്‍. മുസ്‌ലിംങ്ങള്‍ ബി.ജെ.പിയുമായി അകലം പാലിക്കുകയാണെന്നും പിന്നെ എന്തിനാണ് അവര്‍ക്ക് പാര്‍ട്ടി ടിക്കറ്റ് നല്‍കുന്നതെന്നും വിനയ്കത്യാര്‍ പറഞ്ഞു.

മുസ്‌ലിംങ്ങള്‍ ബി.ജെ.പിക്ക് വോട്ടു ചെയ്ത് തുടങ്ങിയാല്‍ അവര്‍ക്ക് സീറ്റ് നല്‍കുമെന്നും വിനയ്കത്യാര്‍ പറഞ്ഞു. അയോധ്യയില്‍ വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വിനയ് കത്യാര്‍.

തെരഞ്ഞെടുപ്പില്‍ മുസ്‌ലിം വിഭാഗത്തില്‍ നിന്ന് ഒരാള്‍ക്കും ടിക്കറ്റ് നല്‍കാത്തത് ബി.ജെ.പിക്ക് സംഭവിച്ച വലിയ പിഴവാണെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി പറഞ്ഞിരുന്നു. മുസ്‌ലിംങ്ങള്‍ക്ക് സീറ്റ് നല്‍കണമായിരുന്നെന്ന് കേന്ദ്ര മന്ത്രിമാരായ ഉമാഭാരതിയും മുഖ്താര്‍ അബ്ബാസ് നഖ്‌വിയും പറഞ്ഞിരുന്നു.


Read more: മദ്രസകളിലും ആര്‍.എസ്.എസിന്റെ ശിശുമന്ദിരങ്ങളിലും പഠിപ്പിക്കുന്നത് പകയും വിദ്വേഷവും ; പരാമര്‍ശത്തില്‍ ദിഗ്‌വിജയ് സിങ്ങിനെതിരെ എഫ്.ഐ.ആര്‍


യു.പിയില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ നിയമ നിര്‍മാണം നടത്തി തന്നെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നും കത്യാര്‍ പറഞ്ഞു.

രാമക്ഷേത്രം നിര്‍മിക്കാതെ വികസനവും വിദ്യഭ്യാസവും നേടിയിട്ട് ഒരു കാര്യവുമില്ലെന്ന് വിനയ് കത്യാര്‍ പറഞ്ഞിരുന്നു.

Advertisement