എഡിറ്റര്‍
എഡിറ്റര്‍
ദേശം കൊണ്ട് മുസ്‌ലിംങ്ങള്‍ ഹിന്ദുക്കള്‍: മോഹന്‍ ഭാഗവത്
എഡിറ്റര്‍
Wednesday 8th February 2017 9:00pm

mohan-bhagawath


ബ്രിട്ടീഷുകാര്‍ ബ്രിട്ടനിലും അമേരിക്കക്കാര്‍ അമേരിക്കയിലും ജീവിക്കുന്നത് പോലെ ഹിന്ദുക്കളാണ് ഇന്ത്യയില്‍ ജീവിക്കുന്നത്.


ന്യൂദല്‍ഹി:  ദേശീയത പ്രകാരം ഇന്ത്യയിലെ ജനങ്ങള്‍ ഹിന്ദുക്കളാണെന്ന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്. ആരാധന കൊണ്ട് മുസ്‌ലിംങ്ങള്‍ ഇസ്‌ലാമാണ്. എന്നാല്‍ ആചാരങ്ങള്‍ കൊണ്ട് ഇന്ത്യയിലെ മുസ്‌ലിംങ്ങള്‍ ഹിന്ദുക്കളാണ് മോഹന്‍ ഭാഗവത് പറഞ്ഞു.

മുസ്‌ലിംങ്ങള്‍ക്ക് അള്ളാഹുവിനോട് പ്രാര്‍ത്ഥിക്കാം പക്ഷെ എന്തുകൊണ്ട് ആരതിയുടെ ഭാഗമായിക്കൂടയെന്നും ഭാരതമാതാവിനെ പൂജിച്ചു കൂടായെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

ബ്രിട്ടീഷുകാര്‍ ബ്രിട്ടനിലും അമേരിക്കക്കാര്‍ അമേരിക്കയിലും ജീവിക്കുന്നത് പോലെ ഹിന്ദുക്കളാണ് ഇന്ത്യയില്‍ ജീവിക്കുന്നത്. നമുക്ക് 33 കോടി ദേവതകളുണ്ടെന്നും കലാകാരന്മാര്‍ കൃഷ്ണനെയും ഗുസ്തിക്കാരന്‍ ഹനുമാനെയും ആദിവാസികള്‍ ബഡാദേവിനെയും ആരാധിക്കുന്നുവെന്നും ഭാഗവത് പറഞ്ഞു.


Read more: യു.പിയില്‍ ബി.ജെ.പിയുടെ ദളിത് സ്ഥാനാര്‍ത്ഥിക്ക് മേല്‍ജാതിക്കാരുടെ വീട്ടില്‍ ഇരിപ്പിടം നിലത്ത്; വെള്ളം കുടിക്കാന്‍ സ്വന്തം പാത്രം


പൈശാചിക ശക്തികള്‍ ഹിന്ദുക്കളെ അപായപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും ഇതിനെതിരെ ഹിന്ദുക്കള്‍ ഒന്നിക്കണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

മധ്യപ്രദേശിലെ ബേതുലില്‍ സംസാരിക്കുകയായിരുന്നു ഭാഗവത്. യു.പിയില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കാന്‍ രണ്ടുദിവസം മാത്രം ബാക്കി നില്‍ക്കെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഭാഗവതിന്റെ പ്രസ്താവന.

Advertisement