എഡിറ്റര്‍
എഡിറ്റര്‍
സന്യാസി ഇറച്ചിവാങ്ങുന്ന ചിത്രം ഫേസ്ബുക്കിലിട്ട മുസ്‌ലിം യുവാവ് അറസ്റ്റില്‍
എഡിറ്റര്‍
Wednesday 29th March 2017 10:40am

ഭോപ്പാല്‍: സന്യാസി ഇറച്ചിവാങ്ങുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത മുസ്‌ലിം യുവാവ് അറസ്റ്റില്‍. അതിക് അഫ്‌സല്‍ ഖാന്‍ എന്ന ബി.എം.എച്ച്.എസ് പ്രാക്ടീഷണര്‍ ആണ് അറസ്റ്റിലായത്.

ജാബുന സ്വദേശിയാണ് അതിക്. അതിക് തിങ്കളാഴ്ച ഫേസ്ബുക്കിലിട്ട ഫോട്ടോയുടെ പേരിലാണ് അറസ്റ്റ്. ‘റഹീമിന്റെ കടയില്‍ നിന്നും രാമന്‍ പച്ചക്കറി വാങ്ങുന്നു. ഒരപൂര്‍വ്വ ചിത്രം’ എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ പോസ്റ്റു ചെയ്തത്.


Must Read: ‘ഇനിയെന്തെങ്കിലും സ്വകാര്യത ബാക്കിയുണ്ടോ? ‘ ധോണിയുടെ ആധാര്‍വിവരങ്ങള്‍ പരസ്യമാക്കിയതിനെതിരെ രോഷാകുലയായി ഭാര്യ സാക്ഷി


സെക്ഷന്‍ 505 പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു.

അനില്‍ ഹേംരാജ് പ്രജാപതിയെന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റു ചെയ്തതെന്ന് പൊലീസ് കോണ്‍സ്റ്റബിള്‍ രാംകുമാര്‍ യാദവ് പറയുന്നു.

Advertisement