എഡിറ്റര്‍
എഡിറ്റര്‍
‘ഇത് ഭരണകൂടത്തിന്റെ അനുമതിയോടെ നടപ്പിലാക്കുന്ന കൊലപാതകങ്ങളാണ്’ ഗോരക്ഷാ പ്രവര്‍ത്തകര്‍ക്കെതിരെ ആയുധമെടുക്കുമെന്ന് ജാര്‍ഖണ്ഡിലെ മുസ്‌ലിം സ്ത്രീകള്‍
എഡിറ്റര്‍
Saturday 1st July 2017 3:08pm

റാഞ്ചി: ഗോരക്ഷാ പ്രവര്‍ത്തകര്‍ക്കെതിരെ ആയുധമെടുക്കുമെന്ന് ജാര്‍ഖണ്ഡിലെ മുസ്‌ലിം യുവതികള്‍. ജാര്‍ഖണ്ഡില്‍ ബീഫ് കടത്തിയെന്നാരോപിച്ച് മുസ്‌ലിം യുവാവിനെ തല്ലിക്കൊന്ന സംഭവത്തിനു പിന്നാലെയാണ് മുസ്‌ലിം യുവാതികള്‍ രംഗത്തുവന്നിരിക്കുന്നത്.

പൊലീസിന്റെ ഭാഗത്തുനിന്നും നീതി കിട്ടുമെന്ന പ്രതീക്ഷയില്ലെന്നു പറഞ്ഞ അവര്‍ സര്‍ക്കാര്‍ ഗോരക്ഷാ പ്രവര്‍ത്തകരുമായി ഒത്തുകളിക്കുകയാണെന്നും ആരോപിച്ചു.

‘ആള്‍ക്കൂട്ട നീതിയെ ആള്‍ക്കൂട്ട നീതികൊണ്ടുതന്നെ നേരിടണം.’ രണ്ടുദിവസം മുമ്പ് ജനക്കൂട്ടം തല്ലിക്കൊന്ന അസ്ഗര്‍ അലിയെന്ന കച്ചവടക്കാരന്റെ ഭാര്യ മരിയം ഖാതുന്‍ പറയുന്നു.

‘രാജ്യത്തെ മുസ്‌ലീം പുരുഷന്മാരെ മാത്രം ലക്ഷ്യമിട്ടുള്ള ആള്‍ക്കൂട്ട ഭീകരത വര്‍ധിക്കുന്നത് ഞങ്ങളില്‍ ഭീതിയുണ്ടാക്കുന്നു. ഇതൊന്നും അപ്രതീക്ഷിതമായി സംഭവിക്കുന്നതല്ല. ഭരണകൂടത്തിന്റെ അനുമതിയോടെ കൃത്യമായി കരുതിക്കൂട്ടി നടപ്പിലാക്കുന്നതാണ്.’ മാമിന ഖാതുന്‍ പറയുന്നു.


Also Read: ‘ഇതാരാ ചേട്ടാ?’ നാട്ടിന്‍ പുറത്തുകാരിയായി മനം കവര്‍ന്ന സ്രിന്റയുടെ ‘ഹോട്ട് ലുക്ക്’ ഫോട്ടോ ഷൂട്ട് വൈറലാകുന്നു; വീഡിയോയും ചിത്രങ്ങളും കാണാം


കുടുംബത്തിലെ ആണുങ്ങള്‍ വീട്ടില്‍ തിരിച്ചെത്തുമോയെന്ന ഭയത്തോടെയാണ് ഇവിടുത്തെ സ്ത്രീകള്‍ ജീവിക്കുന്നതെന്നും അവര്‍ പറയുന്നു.

‘സര്‍ക്കാര്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ഞങ്ങളുടെ പുരുഷന്മാരെ രക്ഷിക്കാന്‍ ഞങ്ങള്‍ ആയുധമെടുക്കും.’ അവര്‍ പറഞ്ഞു.

‘ഞങ്ങളുടെ ആഹാര ശീലത്തില്‍ എന്തിനാണ് ഒരു പ്രത്യേക സമുദായം ഇത്ര താല്‍പര്യം കാണിക്കുന്നത്. ഞങ്ങള്‍ അവരുടെ അടുക്കളയില്‍ ഒളിഞ്ഞുനോക്കാറില്ലല്ലോ?’ ആബിദ ഖാതുന്‍ ചോദിക്കുന്നു.

പൊലീസ് നടപടിയെടുക്കാത്തതുകൊണ്ടാണ് തങ്ങള്‍ രോഷം കൊള്ളുന്നതെന്നാണ് ജാമിയ മിലിയ ഇസ് ലാമിയയിലെ വിദ്യാര്‍ഥി കൂടിയായ സഹജദ് അഹമ്മദ് പറയുന്നത്. കൊലപാതകം നടന്ന് 30 മണിക്കൂര്‍ കഴിഞ്ഞിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല. കുറ്റവാളികളെ പിടികൂടി ശിക്ഷിക്കണമെന്നതു മാത്രമാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

ബീഫ് കച്ചവടത്തിന്റെ പേരില്‍ മുസ് ലിം യുവാക്കള്‍ ആക്രമിക്കപ്പെട്ടത് ഗ്രാമവാസികള്‍ക്കിടയില്‍ വലിയ രോഷത്തിനു വഴിവെച്ചിട്ടുണ്ട്. ജൂണ്‍ ആദ്യം 200ഓളം വരുന്ന അക്രമികള്‍ 55കാരനായ ക്ഷീരകര്‍ഷകനെ ആക്രമിക്കുകയും അദ്ദേഹത്തിന്റെ വീടിന് തീയിടുകയും ചെയ്തിരുന്നു.

Advertisement