എഡിറ്റര്‍
എഡിറ്റര്‍
നരേന്ദ്രമോദിയുടെ വേദികളിലെ സ്ഥിരം സാന്നിദ്ധ്യമായ മുസ്‌ലിം വനിതയുടെ തട്ടമിടാത്ത ചിത്രങ്ങള്‍ പുറത്ത്; ചോദ്യശരങ്ങളുമായി സമൂഹമാധ്യമങ്ങള്‍
എഡിറ്റര്‍
Sunday 14th May 2017 7:20pm

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്ന വേദികളിലെ സ്ഥിരം സാന്നിദ്ധ്യമായ മുസ്‌ലിം യുവതിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. മോദി പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും പര്‍ദ്ദയും തട്ടവും ധരിച്ചെത്തി ആര്‍.എസ്.എസ്സിനും ബി.ജെ.പിയ്ക്കും പിന്തുണയുമായി പ്രകടനവും പൂജയുമെല്ലാം നടത്തുമായിരുന്നു ഇവര്‍.

എന്നാല്‍ തട്ടമില്ലാതെയുള്ള ഇവരുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. നിരവധി പേരാണ് ഈ യുവതിയുടെ മേല്‍ സംശയം ഉയര്‍ത്തിയിരിക്കുന്നത്. ആര്‍.എസ്.എസ്സിന്റെ പരിപാടിയ്ക്ക് മാത്രമേ ഇവര്‍ തട്ടം ധരിക്കാറുള്ളുവോ എന്നാണ് പലരും ചോദിക്കുന്നത്.


Also Read: ബംഗാളിലെ പ്രാദേശിക തെരഞ്ഞെടുപ്പിനിടെ ബി.ജെ.പിക്കാരുടെ അതിക്രമം; പോളിംഗ് ബൂത്തുകള്‍ക്ക് നേരെ ബോംബെറിഞ്ഞു, വോട്ടിംഗ് യന്ത്രങ്ങള്‍ തകര്‍ത്തു


ബി.ജെ.പിയുടെ വിജയാഹ്ലാദപ്രകടനം, മോദിയുടെ റോഡ്ഷോക്ക് പൂക്കളെറിയല്‍, രാഖികെട്ടല്‍, യോഗി ആദിഥ്യനാഥിന്റെ വിജയാഘോഷം, മുത്തലാഖിനെതിരേ ഹനുമാന്‍ പൂജ, പശുസംരക്ഷണത്തിനുള്ള കണ്‍വെന്‍ഷന്‍ തുടങ്ങി പരിപാടി എന്തും ആവട്ടെ ഈ യുവതിയുടെ സാന്നിധ്യം നിര്‍ബന്ധമാണ്. ഇവരുടെ ഫോട്ടോ ദേശീയ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കാറുമുണ്ട്

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല.

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍:

Advertisement