എഡിറ്റര്‍
എഡിറ്റര്‍
‘പെണ്ണേ സ്വന്തം സൗന്ദര്യം പുരുഷന്മാര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ച നിന്റെ മാതാപിതാക്കള്‍ക്ക് സ്വര്‍ഗ്ഗം ലഭിക്കില്ല’; ഹിന്ദു ഭക്തിഗാനം ആലപിച്ച മുസ്ലീം യുവതിയോട് മത മൗലിക വാദികള്‍
എഡിറ്റര്‍
Wednesday 8th March 2017 6:33pm

 

ബംഗലൂരു: റിയാലിറ്റി ഷോയില്‍ ഹിന്ദു ഭക്തിഗാനം ആലപിച്ചതിന്റെ പേരില്‍ മുസ്ലീം യുവതിക്കെതിരെ സൈബര്‍ ആക്രമണവുമായി മത മൗലികവാദികള്‍. കര്‍ണ്ണാടകയിലെ ഷിമോഗ സ്വദേശിയായ സുഹാന സെയ്ദ് എന്ന 22കാരിക്കാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഭീഷണിയും പരിഹാസങ്ങളും നേരിടേണ്ടി വരുന്നത്.

സീ കന്നടയില്‍ ‘സ രി ഗ മ പ’ എന്ന സംഗീത റിയാലിറ്റി ഷോയിലാണ് സുഹാന ഹിന്ദു ഭക്തി ഗാനം ആലപിച്ചിരുന്നത്. പുരുഷന്മാരുടെ മുന്നില്‍ ഗാനം ആലപിച്ചത് സമുദായത്തെ താറടിച്ച് കാണിക്കാനുള്ള ശ്രമമെന്ന് ആരോപിച്ചാണ് സുഹാനക്കെതിരെ മതമൗലിക വാദികള്‍ രംഗത്തെത്തിയിരിക്കുന്നത്. സ്വന്തം സൗന്ദര്യം പുരുഷന്മാര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ നിന്റെ മാതാപിതാക്കള്‍ക്ക് സ്വര്‍ഗ്ഗം ലഭിക്കില്ലെന്നും പര്‍ദ്ദ സംസ്‌കാരത്തെ ബഹുമാനിക്കാന്‍ അറിയില്ലെങ്കില്‍ അത് ഉപയോഗിക്കുന്നത് അവസാനിപ്പിക്കുന്നതാണ് നല്ലെതെന്നുമാണ് ഗായികയ്ക്കുള്ള പ്രധാന ഉപദേശങ്ങള്‍.

കഴിഞ്ഞയഴ്ചയായിരുന്നു റിയാലിറ്റി ഷോയില്‍ സുഹാനയുടെ ഭക്തി ഗാനാലപനം. സുഹാനയുടെ രണ്ട് ഗാനങ്ങളും നവമാധ്യമങ്ങളില്‍ ഹിറ്റായതോടെയാണ് പ്രതിഷേധക്കാര്‍ രംഗത്തെത്തുന്നത്. സമൂഹത്തിന് മുന്നില്‍ സമുദായത്തെ അപമാനിക്കുന്ന പ്രവര്‍ത്തിയാണ് സുഹാനയുടേതെന്നാണ് ഗാനത്തിനുള്ള കമന്റായി വന്നിരിക്കുന്നത്.

മാഗ്ലൂര്‍ മുസ്‌ലീംസ് എന്ന ഫേസ്ബുക്ക് പേജിലാണ് സുഹാനക്കൈതിരെ ഭീഷണികളും പ്രചരണവവും ആരംഭിച്ചത്. എന്നാല്‍ ഗായികയെ പിന്തുണച്ചും നിരലധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്.

Advertisement