എഡിറ്റര്‍
എഡിറ്റര്‍
മുത്തലാഖിനെ കുറിച്ച് വധുവരന്മാര്‍ക്ക് വിവാഹത്തിന് മുമ്പേ ഉപദേശം നല്‍കും; മുത്തലാഖിനെ തയ്യാറാകുന്നവരെ ബഹിഷ്‌കരിക്കുമെന്നും മുസ്‌ലിം വ്യക്തി ബോര്‍ഡ്
എഡിറ്റര്‍
Monday 22nd May 2017 6:53pm

ന്യൂഡല്‍ഹി: മുത്തലാഖിനെ കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ വിവാഹസമയത്ത് വധൂവരന്മാര്‍ക്ക് നല്‍കുമെന്ന് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് സുപ്രിംകോടതിയെ അറിയിച്ചു. മുത്തലാഖിന് തയ്യാറാവുന്നവരെ ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെടുമെന്നും വ്യക്തി നിയമ ബോര്‍ഡ് വ്യക്തമാക്കി.

തലാഖിലേക്ക് നയിക്കുന്ന സാഹചര്യമുണ്ടായാല്‍ ഒറ്റയടിക്കുള്ള മുത്തലാഖ് ഉപയോഗിക്കരുതെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് മാത്രം വിവാഹമോചനം നടത്താവൂ എന്നും നിര്‍ദേശം നല്‍കും. മുത്തലാഖ് ചൊല്ലില്ലെന്ന് നിഖാഹ് നാമയില്‍ ഉള്‍പ്പെടുത്താന്‍ ഖാദിമാര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബോര്‍ഡ് അറിയിച്ചു.


Also Read: ‘തനിക്കൊരു ജട്ടി ഇട്ടൂടെടോ!’; മുംബൈയുടെ വിജയം ഉടു തുണി പറിച്ചാടി ആഘോഷിച്ച് ജോസ് ബട്‌ലര്‍, വീഡിയോ കാണാം


മുത്തലാഖ് നിരസിക്കാന്‍ സ്ത്രീക്ക് അവകാശം നല്‍കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് സുപ്രിം കോടതിയോട് ഇക്കാര്യം പറഞ്ഞത്. ഖാദിമാര്‍ക്ക് വെബ്‌സൈറ്റ്, പ്രസിദ്ധീകരണങ്ങള്‍, സമൂഹമാധ്യമങ്ങള്‍ എന്നീ പ്ലാറ്റ്‌ഫോമുകള്‍ വഴി ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കും.

ഇക്കാര്യം രേഖാമൂലം നല്‍കാന്‍ കഴിയുമോ എന്ന് കോടതി ബോര്‍ഡിനോട് ചോദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബോര്‍ഡ് ഇന്ന് സത്യവാങ്മൂലം നല്‍കിയത്. എന്നാല്‍ മുത്തലാഖ് പൂര്‍ണമായും എടുത്തുകളയാമെന്ന് ബോര്‍ഡ് അറിയിച്ചിട്ടില്ല. ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ അടങ്ങുന്ന അഞ്ചംഗം സുപ്രിംകോടതി ബെഞ്ച് ബോര്‍ഡിന്റെ സത്യവാങ്മൂലം സൂക്ഷ്മപരിശോധന നടത്തും.

Advertisement