Categories

Headlines

തീവ്രവാദത്തെ ഒറ്റപ്പെടുത്തും: മുസ്ലിം സംഘടനകളുടെ യോഗം

മലപ്പുറം: എല്ലാതരം തീവ്രവാദത്തെയും ഒറ്റപ്പെടുത്താന്‍ മുസ് ലിം സംഘടനകളുടെ യോഗത്തില്‍ തീരുമാനമായതായി ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കോട്ടയ്ക്കലില്‍ നടന്ന മുസ്‌ലിം സംഘടനകളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്.

സമുദായത്തിലെ ന്യൂനപക്ഷം ചെയ്ത പ്രവൃത്തികള്‍ കാരണം മുസ്‌ലിംകള്‍ ഒന്നാകെ ആക്ഷേപിക്കപ്പെടുകയാണ്. ഇത് നിര്‍ഭാഗ്യകരമാണ്. തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നത് ‘മൈക്രോസ്‌കോപ്പിക് മൈനോരിറ്റി’ മാത്രമാണ്. ഇത് സമുദായത്തിനാകെ മാനക്കേടുണ്ടാക്കി. പുതിയ സാഹചര്യം സമുദായത്തിന്റെ മേല്‍ ആര്‍ക്കും കുതിര കയറാനുള്ള സാഹചര്യമുണ്ടാക്കി. ഏത് നേരത്തും എവിടെയും പോലീസിന് റെയ്ഡ് നടത്താനും ആര്‍ക്കും എന്ത് പ്രസ്താവനകളിറക്കാനും ഇത് കാരണമായെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസ്‌ലിം പേഴ്‌സണല്‍ ലോബോര്‍ഡില്‍ നിന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രതിനിധിയെ ഒഴിവാക്കണമെന്ന് യോഗത്തില്‍ വിവിധ സംഘടനകള്‍ ആവശ്യമുന്നയിച്ചു. യോഗത്തിലേക്ക് പോപ്പുലര്‍ ഫ്രണ്ട്, ജമാത്തെ ഇസ്‌ലാമി നേതാക്കളെ ക്ഷണിച്ചിരുന്നില്ല. ഭാവിയില്‍ എല്ലാ തരത്തിലും ഈ രണ്ട് സംഘടനകളെയും ഒറ്രപ്പെടുത്താന്‍ യോഗത്തില്‍ തീരുമാനമുണ്ടായെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.

തീവ്രവാദ ആശയയങ്ങള്‍ പ്രചരിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മുസലീം ലീഗിന്റെ നേതൃത്വത്തിലാണ് മുസ്‌ലിം സംഘടനകള്‍ ഇന്ന് യോഗം ചേര്‍ന്നത്. എ.പി ഇ.കെ വിഭാഗം സുന്നികള്‍, രണ്ട് വിഭാഗം മുജാഹിദുകള്‍, ദക്ഷിണ കേരള ജം ഇയ്യത്തുല്‍ ഉലമ, മുസ്‌ലിം സര്‍വീസ് സൊസൈറ്റി, എം.ഇ.എസ് തുടങ്ങിയ സംഘടനകളുടെ നേതാക്കളാണ് ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.