എഡിറ്റര്‍
എഡിറ്റര്‍
മാപ്പിളക്കളത്തിലെ കാലാളുകള്‍…
എഡിറ്റര്‍
Sunday 23rd June 2013 11:51pm

lineനേരത്തെ വിവാഹിതരായതുകൊണ്ട് മാത്രം നമ്മുടെ നാട്ടില്‍ ഒരു സ്ത്രീയും പീഡിപ്പിക്കപ്പെടാതിരുന്നിട്ടില്ലെന്ന കാര്യം ഇവര്‍ സൗകര്യപൂര്‍വം മറക്കുന്നു. പെണ്ണ് പുറം ലോകം കാണാന്‍ പാടില്ലെന്നും കുടുംബത്തിനകത്തേക്കു മാത്രം ചുരുങ്ങേണ്ടവള്‍ ആണെന്ന് പറഞ്ഞും പഠിപ്പിച്ചും അവള്‍ക്ക് തടവറയൊരുക്കിയവര്‍ ആ ബോധത്തില്‍ നിന്ന് പുറത്തുകടക്കാനാവാത്ത വിധം പുതിയ കാലത്തും അവളുടെ അവകാശ ചിന്തകള്‍ക്കും വ്യക്തിത്വത്തിനും മേല്‍ ചക്രവ്യൂഹം തീര്‍ക്കാന്‍ ശ്രമിക്കുകയാണ്.

line

Muslim women's rights in kerala


എസ്സേയ്‌സ്‌/വി.പി. റജീന


vp-rajeena

കുട്ടിക്കാലത്ത് ചെസ് കളിക്കുമ്പോള്‍ എതിര്‍വശത്തിരുന്ന മുതിര്‍ന്നവരോട് ഒത്തിരി തവണ തോറ്റിട്ടുണ്ട്. കളിയിലെ കാണാകളികളും നീക്കങ്ങളും ശരിക്ക് പഠിച്ച് വന്നപ്പോഴേക്കും വലുതായിപ്പോയി. പിന്നീട് ഈയടുത്തിടെയാണ് ആറു വയസ്സുകാരി മകള്‍ക്കൊപ്പം ഇരുന്ന് കമ്പ്യൂട്ടറില്‍ വീണ്ടും ചെസ് കളിച്ചത്. സ്ഥാനത്തും അസ്ഥാനത്തും കാലാളെ നീക്കി ഓരോ കരുക്കളെയും കുരുതി കൊടുത്തപ്പോള്‍ അവള്‍ ഒരു കാര്യം പറഞ്ഞു.

ഉമ്മീ, കാലാളെ വെറുതേ നീക്കേണ്ട, ആദ്യം കുതിരയെ വെക്ക് എന്ന്. അതുവരെ കമ്പ്യൂട്ടറിന്റെ തലച്ചോറിന് അനായാസേന വിട്ടുകൊടുത്തിരുന്ന ജയം, പക്ഷേ ഈ കളിയില്‍ രാജാവിനെ മൂന്നു തവണ ചെക്ക് വിളിച്ച് പ്രതിരോധത്തിലേക്ക് മാറ്റി കമ്പ്യൂട്ടറിനെ വെള്ളം കുടിപ്പിച്ചു. ഒടുക്കം തോല്‍വി സമ്മതിക്കേണ്ടി വന്നെങ്കിലും അവളുടെ കുഞ്ഞ് തലച്ചോറിന്റെ ആ കണ്ടത്തെല്‍ എനിക്കു പകര്‍ന്നുതന്ന ഊര്‍ജം അത്ര ചെറുതൊന്നുമായിരുന്നില്ല.

Ads By Google

പിന്നെ ഈ ചെക്കുവിളി കേട്ടത് ഈ അടുത്ത ദിവസങ്ങളിലാണ്. ഒരര്‍ഥത്തില്‍ രസകരമായി തോന്നി  ആ ചേര്‍ത്തുവെപ്പ്. കാലാളുകളെ കാണുമ്പോള്‍ എനിക്ക് ഓര്‍മ വന്നത് പാവം മാപ്പിള പെണ്ണുങ്ങളെയാണ്. എതിരാളിയുടെ കുതിരകളെയും ആനയെയും വെട്ടാന്‍ ഇപ്പുറത്തിരുന്ന് കളിക്കുന്ന തലപ്പാവുകാര്‍ കാലാളുകളെ ഒന്നൊന്നായി കുരുതി കൊടുത്തുകൊണ്ടിരിക്കുന്നു.

വന്‍ തലകള്‍ കൊയ്യാന്‍ സമര്‍ഥമായി കരുക്കള്‍ നീക്കുന്ന എതിര്‍ടീമിന്റെ കളിയുടെ ഗതിയറിയാതെയാണിത്. അവര്‍ക്കുവേണ്ടതും കാലാള്‍ പ്രതിരോധത്തെ തര്‍ക്കുക എന്നതാണ്. ഏതു നിമിഷവും ചെക്ക് വീഴാവുന്ന പരുവത്തില്‍ ഈ ടീമിന്റെ അവസ്ഥ ദയനീയമായി തുടരുന്നു. എന്നിട്ടും എതിര്‍ കരുക്കളുടെ നീക്കം മനസ്സിലാക്കാതെ പൊട്ടന്‍മാരായി കളി തുടരുകയാണിവര്‍.


സാധാരണ ഗതിയില്‍ മുസ്ലിം ജീവിതപരിസരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എന്തെങ്കിലും തീരുമാനങ്ങള്‍ ഉണ്ടാവുമ്പോള്‍ സമുദായ സംഘടനകളുടെ പ്രതികരണ കോലാഹലങ്ങള്‍ ഈ വിഷയത്തില്‍ കണ്ടില്ല.

Muslim marriage circular inkeralaഏറ്റവുമൊടുവില്‍, മുസ്ലിംകളുടെ വിവാഹപ്രായവുമായി ബന്ധപ്പെട്ട വിഷയം തന്നെ ഇതിലേക്കു ചേര്‍ത്തുവെയ്ക്കാം. സംസ്ഥാന തദ്ദേശ വകുപ്പ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ രണ്ടു കൂട്ടരുടെ താല്‍പര്യങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും ഒരു ജനവിഭാഗത്തിനു നേര്‍ക്ക്  പ്രത്യേകിച്ച് അതിലെ സ്ത്രീ ജീവിതങ്ങള്‍ക്കുമേല്‍ വായും പിളര്‍ന്ന് നില്‍ക്കുന്നതു കാണാനാവും.

പെണ്ണിന് 16 ഉം ആണിന് 21 ഉം വയസ്സില്‍ രക്ഷിതാക്കളുടെ സമ്മതത്തോടെ നടക്കുന്ന വിവാഹം രജിസ്റ്റര്‍ ചെയ്തു നല്‍കണമെന്ന നിര്‍ദേശമടങ്ങിയ സര്‍ക്കുലര്‍ വിരല്‍ ചൂണ്ടുന്നത് ഒന്നിലേറെ സുപ്രധാന യാഥാര്‍ഥ്യങ്ങളിലേക്കാണ്.

സാധാരണ ഗതിയില്‍ മുസ്ലിം ജീവിതപരിസരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എന്തെങ്കിലും തീരുമാനങ്ങള്‍ ഉണ്ടാവുമ്പോള്‍ സമുദായ സംഘടനകളുടെ പ്രതികരണ കോലാഹലങ്ങള്‍ ഈ വിഷയത്തില്‍ കണ്ടില്ല. മാത്രമല്ല, ശ്രദ്ധിക്കപ്പെടുന്ന വാര്‍ത്ത പോലും നല്‍കാതെ ഉടനടി അത് നടപ്പാക്കാന്‍ തദ്ദേശസ്ഥാപനങ്ങളിലെ രജിസ്ട്രാര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയതിലെ ദുരൂഹതയും പല ചോദ്യങ്ങളുയര്‍ത്തുന്നു.


കൂടുതല്‍ വായനക്ക്‌

പര്‍ദ്ദയും ഇസ്‌ലാമിക വസ്ത്രധാരണവും ഡൂള്‍ ന്യൂസിലെ വ്യത്യസ്ത ലേഖനങ്ങളിലേക്ക്

‘പെണ്‍കുട്ടികള്‍ ഇറച്ചിക്കോഴികളല്ല’: കോഴിക്കോട് മതനേതാക്കളുടെ കോലം കത്തിച്ചു (30/06/2013)


വിവാഹ രജിസ്‌ട്രേഷന്‍ ചട്ടം നിലവില്‍ വന്നപ്പോള്‍ മഹല്ലുകളുടെ അധികാരം കൈവിട്ടുപോവുമോ എന്ന ആശങ്കയില്‍ മതനേതാക്കള്‍ അതിനെതിരെ കാണിച്ച വെപ്രാളം മറക്കാന്‍ സമയമായിട്ടില്ല. 1957ലെ മുസ്ലിം വിവാഹ നിയമത്തെ ചോദ്യം ചെയ്യുന്നതാണെന്നായിരുന്നു അന്ന് അവര്‍ ഉന്നയിച്ച ആക്ഷേപങ്ങളിലൊന്ന്. എന്നാല്‍, അതേ നിയമത്തിന്റെ സൂചിപ്പഴുതിലൂടെ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് പരിപാടിയായി ഒരു സര്‍ക്കുലര്‍ അവതരിച്ചപ്പോള്‍ സസന്തോഷം ഇരു കയ്യും നീട്ടി സ്വീകരിക്കുന്നതില്‍ ഇവര്‍ക്ക് ഒരു മടിയുമുണ്ടായില്ല.

അടുത്ത പേജില്‍ തുടരുന്നു

Advertisement