എഡിറ്റര്‍
എഡിറ്റര്‍
രാജസ്ഥാനില്‍ മുസ്‌ലിം യുവാവിനെ നഗ്നനാക്കി മര്‍ദ്ദിച്ചു; ക്രൂര മര്‍ദ്ദനം ‘ജയ് ശ്രീറാം’ വിളികളോടെ
എഡിറ്റര്‍
Friday 13th October 2017 9:34am

 

ജയ്പൂര്‍: രാജസ്ഥാനില്‍ വീണ്ടും ആള്‍ക്കൂട്ട അക്രമണം. വിവാഹിതയായ സ്ത്രീയോടൊപ്പം ഹോട്ടലില്‍ കണ്ടെന്നതിന്റെ പേരില്‍ 25 കാരനായ മുസ്‌ലിം യുവാവിനെയാണ് ജനക്കൂട്ടം ക്രൂര മര്‍ദ്ദനത്തിനിരയാക്കിയത്.


Also Read: ‘തകര്‍ന്നടിഞ്ഞ് ബി.ജെ.പി’; മഹാരാഷട്ര കോര്‍പ്പറേഷനില്‍ 73ല്‍ 67 ലും വിജയിച്ച് കോണ്‍ഗ്രസ്; ബിജെ.പിയ്ക്ക് വെറും നാല് സീറ്റ്


‘ജയ് ശ്രീറാം’ വിളികളോടെയായിരുന്നു സംഘത്തിന്റെ അക്രമണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലെ ബലോത്ര നഗരത്തിലാണ് സംഭവം. ജാലോര്‍ ജില്ലയിലെ തെഹ്‌സില്‍ സാലിയ സ്വദേശിയായ പഹദു ഖാനെയാണ് ആള്‍ക്കൂട്ടം നഗ്നനാക്കി മര്‍ദ്ദിച്ചത്.

പഹ്ദു ഖാന്‍ ജോലി ചെയ്യുന്ന ഗാരേജ് ഉടമയുടെ ഭാര്യയോടൊപ്പം ഹോട്ടലില്‍ കണ്ടതിനെത്തുടര്‍ന്നായിരുന്നു സംഘം യുവാവിനെ മര്‍ദ്ദിച്ചതെന്ന് ഡി.എന്‍.എ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുരുതര പരിക്കുകളേറ്റ യുവാവിനെ ജോധ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


Dont Miss: ‘എം.എല്‍.എയും മേയറുമെല്ലാം പോയി കൊച്ചിയില്‍ പൈപ്പ് ഇടു’; അദാനിക്ക് ഇളവനുദിക്കരുതെന്ന് ആവശ്യപ്പെട്ട ജനപ്രതിനിധികളോട് മുഖ്യമന്ത്രി


ഒരു മണിക്കൂറോളം ഹേട്ടലിനു സമീപം തടിച്ച് കൂടിയ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Advertisement