എഡിറ്റര്‍
എഡിറ്റര്‍
രാഷ്ട്രീയ പാര്‍ട്ടികള്‍ എങ്ങോട്ടൊക്കെ ചാടുമെന്ന് ഇപ്പോള്‍ പറയാനാകില്ല: കുഞ്ഞാലിക്കുട്ടി
എഡിറ്റര്‍
Wednesday 20th November 2013 1:11pm

kunjalikutty

തിരുവനന്തപുരം: എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വേലിപ്പുറത്താണെന്ന് മുസ്‌ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ആര് എപ്പോള്‍ എങ്ങോട്ട് ചാടുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എന്തൊക്കെ നടക്കുമെന്ന് പറയാന്‍ സാധിക്കില്ല. എന്നാല്‍ മുസ്‌ലീം ലീഗ് യു.ഡി.എഫില്‍ തന്നെ നില്‍ക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പാര്‍ട്ടിയിലെ എല്‍.ഡി.എഫ് സഖ്യ ചര്‍ച്ചയുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. പാര്‍ട്ടി ചര്‍ച്ചകളുമായി ബന്ധപ്പെട്ട് സത്യങ്ങളും അര്‍ധ സത്യങ്ങളുമാണ് പുറത്ത് വരുന്നത് എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യു.ഡി.എഫ് കുറച്ച് കൂടി മെച്ചപ്പെടേണ്ടതുണ്ട്. ശക്തമായി യു.ഡി.എഫ് മുന്നോട്ട് പോകണം. യു.ഡി.എഫിനെ മെച്ചപ്പെടുത്തുന്ന കാര്യങ്ങള്‍ എല്ലാവരുമായും ചര്‍ച്ച ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരിമണല്‍ഖനനത്തില്‍ നിലവില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കില്ല. ഇത് സര്‍ക്കാരിന്റെ നയപരമായ നിലപാടാണ്. എന്നാല്‍ കരിമണല്‍ വ്യവസായത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ എല്ലാവര്‍ക്കും എത്തിച്ച് കൊടുക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേരളത്തില്‍ ഇനിയുള്ള തൊഴില്‍ സാധ്യത മൊബൈലുമായും ഐടിയുമായും ബന്ധപ്പെട്ടാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Advertisement