tv rajesh dyfiകോഴിക്കോട്‌ : എന്‍ ഡി എഫിനെ നിലവിലെ രൂപത്തില്‍ വളര്‍ത്തിയെടുത്തതിന് പിന്നില്‍ മുസ്ലിം ലീഗിന് വലിയ പങ്കുണ്ടെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ്. മുസ്ലിം ലീഗ് തീവ്രവാദസംഘടനകളെ പ്രോല്‍സാഹിപ്പിക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്നും രാജേഷ് ആരോപിച്ചു.

മതതീവ്രവാദ സംഘടനകളെ താലോലിക്കുന്ന നിലപാടാണ് യു ഡി എഫിന്റേത്. എന്‍ ഡി എഫിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ടി വി രാജേഷ് ആവശ്യപ്പെട്ടു.