കോഴിക്കോട്: സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലെ സ്വകാര്യആശുപത്രികളില്‍ നടക്കുന്ന നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു. നഴ്‌സുമാരുടെ സമരംമൂലം ആശുപത്രികളുടെ പ്രവര്‍ത്തനം അവതാളത്തിലാകുന്നത് സംസ്ഥാനത്ത് നിത്യസംഭവമാകുകയാണ്.

പല ആശുപത്രികളിലും അത്യാഹിതവിഭാഗങ്ങളുടെ പ്രവര്‍ത്തനംപോലും സമരംകാരണം മുടങ്ങുന്ന അവസ്ഥയാണുള്ളത്. നഴ്‌സുമാരുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിച്ചുകൊടുക്കാന്‍ മാനേജ്‌മെന്റുകള്‍ തയ്യാറാകണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാത്ത മാനേജ്‌മെന്റുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Malayalam news

Kerala news in English