എഡിറ്റര്‍
എഡിറ്റര്‍
പി.കെ കുഞ്ഞാലിക്കുട്ടിയെ മുസ്‌ലീം ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു
എഡിറ്റര്‍
Sunday 26th February 2017 1:32pm

ചെന്നൈ: പി.കെ കുഞ്ഞാലിക്കുട്ടിയെ മുസ്‌ലീം ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഖാദര്‍ മൊയ്തീനെ ദേശീയ അധ്യക്ഷനായും തിരഞ്ഞെടുത്തു. ചെന്നൈ അബു സരോവര്‍ പോര്‍ട്ടി കോയില്‍ നടന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് തീരുമാനം

ഇ.ടി മുഹമ്മദ് ബഷീര്‍ ഓര്‍ഗനൈസിങ് സെക്രട്ടറിയായും പി.വി അബ്ദുള്‍ വഹാബിനെ ട്രഷററായും നിയമിച്ചിട്ടുണ്ട്.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍.

അഡ്വ. ഇഖ്ബാല്‍, തസ്ത, ഗിര്‍ ആഗ(വൈസ് പ്രസിഡന്റ്) എം.പി അബ്ദുസമദ് സമദാനി, ഖുറം അനീസ്, ഷഹന്‍ഷാ ജഹാംഗീര്‍, നഈം അക്തര്‍, സിറാജ് ഇബ്രാഹിം സേട്ട്( സെക്രട്ടറിമാര്‍), കൗസര്‍ ഹയാത് ഖാന്‍,ബാസിത് ഷമീം, ഷറഫുദ്ദീന്‍, ഡോ. മതീന്‍ എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

മലപ്പുറത്ത് ഇ. അഹമ്മദിന്റെ പകരക്കാരനായി കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കുന്ന കാര്യത്തിലും ഏതാണ്ട് തീരുമാനമായിട്ടുണ്ട്.

മുസ് ലീം ലീഗിന്റെ നിയമസഭാ കക്ഷി നേതാവായ പി.കെ കുഞ്ഞാലിക്കുട്ടി ദേശീയ നേതൃത്വത്തിലേക്ക് പോകുന്നതില്‍ എതിര്‍പ്പില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

Advertisement