തിരുവനന്തപുരം: എം.എല്‍.എ. സ്ഥാനം രാജിവെച്ച ആര്‍.ശെല്‍വരാജ് മുസ്‌ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്ന് ഉച്ച തിരിഞ്ഞ് തിരുവനന്തപുരം ഗസ്റ്റ്ഹൗസിലായിരുന്നു കൂടിക്കാഴ്ച്ച. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നെയ്യാറ്റിന്‍കരയില്‍ യു.ഡി.എഫ്. പിന്തുണയോടെ ശെല്‍വരാജ് മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായ സാഹചര്യത്തിലാണ് അദ്ദേഹം ലീഗ് നേതാക്കളുമായുള്ള ചര്‍ച്ച നടത്തിയത്.ചര്‍ച്ച.

ഇ.അഹമ്മദ് ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കൂടിക്കാഴ്ച സ്ഥിരീകരിച്ച അഹമ്മദ് പക്ഷെ കാര്യമെന്തായിരുന്നുവെന്ന് വ്യക്തമാക്കിയില്ല. യു.ഡി.എഫ്. യോഗത്തില്‍ പങ്കെടുക്കാനാണ് ഇ.അഹമ്മദ് ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ തിരുവനന്തപുരത്തെത്തിയത്. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിനായി യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചേരാന്‍ ഇന്ന് ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.