തിരൂര്‍: ബി.ജെ.പി കേരളത്തിനകത്തും പുറത്തും വളര്‍ന്നുകൊണ്ടിരിക്കുന്ന പാര്‍ട്ടിയാണെന്ന് വനിത ലീഗ് സംസ്ഥാന അധ്യക്ഷ ഡോ. ഖമറുന്നീസ അന്‍വര്‍ അഭിപ്രായപ്പെട്ടു. ബി.ജെ.പിയുടെ പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം തന്റെ വീട്ടില്‍ വെച്ച് നിര്‍വ്വഹിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍.

നാടിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും വേണ്ടി ബി.ജെ.പിയ്ക്ക് നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അധ്യക്ഷ കൂടിയായ ഖമറുന്നീസ അന്‍വര്‍ പറഞ്ഞു.


Don’t Miss: ‘ഭൂമിയുടെ ആയുസ് ഒരു നൂറ്റാണ്ട് കൂടി മാത്രം’; വാസയോഗ്യമായ മറ്രൊരു ഗ്രഹത്തിലേക്ക് മാറാന്‍ നേരമായെന്നും സ്റ്റീഫന്‍ ഹോക്കിംഗ്


ഖമറുന്നീസ അന്‍വറിന്റെ വാക്കുകള്‍ മണ്ഡലത്തിലെ ബി.ജെ.പിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുമെന്ന് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ.പി പ്രദീപ് കുമാര്‍ പറഞ്ഞു. ഖമറുന്നീസയുടെ തിരൂരിലെ വീട്ടില്‍ വെച്ചാണ് ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം നടന്നത്.

ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം എം.കെ ദേവീദാസന്‍, ഒ.ബി.സി മോര്‍ച്ച ജില്ല പ്രസിഡന്റ് മനോജ് പാറശ്ശേരി, സുനില്‍ പരിയാപുരം, കറുകയില്‍ ശശി എന്നിവര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു.

വനിത ലീഗ് സംസ്ഥാന അധ്യക്ഷയുടെ ഈ നടപടി ഇതിനോടകം വിവാദമായിട്ടുണ്ട്. ഖമറുന്നീസയുടെ നടപടി തെറ്റാണെന്ന് മുസ്‌ലിം ലീഗ് നേതാവ് മായിന്‍ ഹാജി പറഞ്ഞു. സംഭവത്തെ കുറിച്ച് പരിശോധിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

വീഡിയോ: