എഡിറ്റര്‍
എഡിറ്റര്‍
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പഠിക്കാന്‍ ലീഗിന്റെ എട്ടംഗ ഉപസമിതി
എഡിറ്റര്‍
Wednesday 27th November 2013 11:43am

western-ghatt1

കോഴിക്കോട്: ##കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ മുസ്‌ലീം ലീഗ് നിലപാട് പുന:പരിശോധിക്കുന്നു. റിപ്പോര്‍ട്ടിനെ കുറിച്ച് പരിശോധിക്കാന്‍ ഇ.ടി മുഹമ്മദ് ബഷീറിന്റെ അധ്യക്ഷതയില്‍ എട്ടംഗ സമിതിയെ നിയോഗിച്ചു.

സമിതി നാളെ കോഴിക്കോട്ട് യോഗം ചേരും. നേരത്തേ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന് എതിരായ നിലപാടായിരുന്നു ലീഗ് എടുത്തിരുന്നത്. ഇതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിരഭിപ്രായമുണ്ടായിരുന്നു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ പിന്തുണച്ച് യൂത്ത് ലീഗ് നേരത്തേ രംഗത്തെത്തിയിരുന്നു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി ഫെയ്‌സ്ബുക്കിലൂടെ കസ്തൂരിരംഗനെ പിന്തുണച്ചിരുന്നു.

റിപ്പോര്‍ട്ടിനെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ കഴിഞ്ഞില്ല. ജനങ്ങളുടെ ആശങ്കകള്‍ അകറ്റുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഇത് ഭരണനേതൃത്വത്തിന്റെ വീഴ്ചയാണെന്നും സാദിഖലി പറഞ്ഞിരുന്നു.

പശ്ചിമഘട്ടം അവിടെ വസിക്കുന്ന ജനങ്ങളുടെ മാത്രമല്ല. മുഴുവന്‍ ജനങ്ങളുടെയുമാണ്. പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി ഇനി ഏത് അവധൂതന്റെ റിപ്പോര്‍ട്ടാണ് വേണ്ടിവരുകയെന്നും സാദിഖലി ഫെയ്‌സ്ബുക്കില്‍ പറഞ്ഞിരുന്നു.

Advertisement