എഡിറ്റര്‍
എഡിറ്റര്‍
കെ.സി വേണുഗോപാലിനെതിരെ മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് മല്‍സരിക്കും
എഡിറ്റര്‍
Monday 24th March 2014 10:22am

k.c-venugopal

ആലപ്പുഴ: കേന്ദ്രസഹമന്ത്രി കെ.സി വേണുഗോപാലിനെതിരെ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റും നഗരസഭാ മുന്‍ ആക്ടിങ് ചെയര്‍മാനുമായ എസ്.ബി ബഷീര്‍ മല്‍സരിക്കുന്നു.

കെ.സി വേണുഗോപാല്‍ ന്യൂനപക്ഷസമുദായത്തോട് അവഗണനയും അനീതിയുമാണ് കാണിക്കുന്നത് കൊണ്ടാണ് താന്‍ അദ്ദേഹത്തിനെതിരെ മല്‍സരിക്കുന്നതെന്ന്  ബഷീര്‍ പറഞ്ഞു. പരാതിയുമായി ചെന്നാല്‍ കെ.സി വേണുഗോപാല്‍ പരിഗണിക്കാറില്ലെന്ന് ന്യൂനപക്ഷ സമുദായത്തില്‍പെട്ട നിരവധി പേര്‍ പരാതിപ്പെട്ടിട്ടുണ്ടെന്നും യു.ഡി.എഫ് നേതാവായ തന്നോടും ആ നിലപാട് സ്വീകരിച്ചപ്പോള്‍ ഞെട്ടിപ്പോയെന്നും ബഷീര്‍ പറഞ്ഞു.

ഡ്രൈവറായിരിക്കെ അപകടത്തിലുണ്ടായ നിയമക്കുരുക്കില്‍പ്പെട്ട് ദമാമില്‍ കഴിയുന്ന മകനെ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് നേരില്‍ ചെന്നപ്പോള്‍ ഒരു പരിഗണനയും നല്‍കില്ലെന്നും ഇത് തന്നെപ്പോലെയുള്ളവര്‍ക്ക് നേരിട്ട ദുരനുഭവങ്ങളില്‍ ഒന്നുംമാത്രമാണെന്നും ബഷീര്‍ പറഞ്ഞു.

‘വ്യോമയാന സഹമന്ത്രിയായിരിക്കെ വിമാന ടിക്കറ്റ് നിരക്ക് കുറക്കുന്ന കാര്യത്തിലും മന്ത്രി ഇതേ മനോഭാവമാണ് കാട്ടിയത്. കെ.സി വേണുഗോപാല്‍ വികസിച്ചതല്ലാതെ ആലപ്പുഴക്ക് ഒരുവികസനവും ഇല്ല. എല്ലാ തിരഞ്ഞെടുപ്പിലും പറയുംപോലെ ബൈപാസ് വിഷയം ഇക്കുറിയും പറയുന്നുണ്ട്. ഒരാള്‍ക്ക് തൊഴില്‍കൊടുക്കാന്‍ കഴിയുന്ന ഒരു സ്ഥാപനം ആരംഭിക്കാന്‍ വേണുഗോപിലിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല, ഉള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥിതി അധോഗതിയിലാക്കി’  ബഷീര്‍ പറഞ്ഞു.

മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ്, എസ്.ടി.യു ജില്ലാ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നതിനാല്‍ അരൂര്‍ മുതല്‍ കരുനാഗപ്പള്ളിവരെയുള്ളവരുടെ വോട്ടുകള്‍ തനിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബഷീര്‍ കൂട്ടിച്ചേര്‍ത്തു.

Advertisement